കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന് സ്വർണ്ണത്തിന്റെ വില 42,560 രൂപയായി.
ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 5320 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില.
കഴിഞ്ഞ മാസം 20 മുതല്‍ സ്വർണ്ണവില കുറഞ്ഞ് വരികയാണ്. 20ന് 44,160 രൂപയായിരുന്നു സ്വർണ്ണവില. 12 ദിവസത്തിനിടെ വിലയില്‍ 1600 രൂപയാണ് ഇടിഞ്ഞത്.
Post Your Comments