Latest NewsIndiaNews

മംഗളൂരുവില്‍ യുവ വനിതാ ഡോക്ടറെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മംഗളൂരു: മംഗളൂരുവില്‍ ചെന്നൈ സ്വദേശിയായ യുവ വനിതാ ഡോക്ടറെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലെഗലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അനസ്‌തേഷ്യ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന സിന്ധുജയെയാണ് മരിച്ചത്.

കൊല്ലെഗല്‍ ടൗണ്‍ ശ്രീ മഹാദേശ്വര കോളേജിന് സമീപത്തെ വാടക വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രി ജോലി കഴിഞ്ഞ് പോയ സിന്ധുജ പിന്നെ തിരിച്ച് ആശുപത്രിയില്‍ എത്തിയിരുന്നില്ല. മൊബൈല്‍ ഫോണിലേക്ക് വിളിച്ചിട്ടും ലഭ്യമായില്ല. തുടര്‍ന്ന് വീട്ടില്‍ ചെന്ന് അന്വേഷിച്ചപ്പോഴാണ് കട്ടിലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതെന്ന് സഹപ്രവര്‍ത്തകര്‍ പൊലീസിനോട് പറഞ്ഞു. കട്ടിലിന്റെ സമീപത്തായി സിറിഞ്ച്, ചില മരുന്നുകള്‍, കത്തി എന്നിവ കണ്ടെത്തിയെന്ന് കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി സോമെ ഗൗഢ പറഞ്ഞു.

അടുത്ത ജനുവരി രണ്ടിനാണ് സിന്ധുജയുടെ വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്. മരണം സംബന്ധിച്ച് വിശദമായി അന്വേഷിക്കുന്നുണ്ടെന്നും ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button