മംഗളൂരു: വനിതാ ഡോക്ടർ മരിച്ച നിലയിൽ. ചെന്നൈ സ്വദേശിയും കൊല്ലെഗലിലെ സർക്കാർ ആശുപത്രിയിൽ അനസ്‌തേഷ്യ വിഭാഗത്തിലെ പി ജി ഡോക്ടറുമായിരുന്ന സിന്ധുജയെയാണ് വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൊബൈൽ ഫോണിൽ ബന്ധപ്പെട്ടിട്ടും ലഭിക്കാതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ജനാലയിലൂടെ നോക്കിയപ്പോൾ കട്ടിലിൽ മരിച്ച നിലയിൽ കിടക്കുകയായിരുന്ന സിന്ധുജയെയാണ് കണ്ടത്. കട്ടിലിന്റെ സമീപത്ത് നിന്ന് സിറിഞ്ച്, ചില മരുന്നുകൾ, കത്തി എന്നിവ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കൊല്ലെഗൽ ടൗൺ മഹാദേശ്വര കോളേജിന് സമീപത്തെ വാടക വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
അടുത്ത വർഷം ജനുവരി രണ്ടിന് സിന്ധുജയുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു. മരണം സംബന്ധിച്ച് വിശദമായി അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
Read Also: ഇലക്ട്രിക്ക് പോസ്റ്റിൽ പോസ്റ്റര്‍ പതിച്ച യുവാവിനെതിരെ കേസ്: പൊലിസിനെതിരെ വിമർശനവുമായി ഹൈക്കോടതി
Post Your Comments