ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 5 വരെ ആറു ദിവസങ്ങളിലായി, ഒരു മെഗാ ക്യാമ്പെയിന് തന്നെ തയ്യാറെടുക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാല് സംസ്ഥാനങ്ങളിലായി എട്ട് പൊതുയോഗങ്ങളിലാകും പ്രധാനമന്ത്രി പങ്കെടുക്കുക. നാല് സംസ്ഥാനങ്ങളും ഗ്വാളിയോര്‍, ജബല്‍പൂര്‍, ജഗദല്‍പൂര്‍, ജോധ്പൂര്‍ തുടങ്ങിയ ചില പ്രധാന സ്ഥലങ്ങളും അദ്ദേഹം സന്ദര്‍ശിക്കും. ഈ സന്ദര്‍ശനങ്ങളുടെ ഭാഗമായി കോടികള്‍ വിലവരുന്ന പദ്ധതികള്‍ക്കും അദ്ദേഹം തറക്കല്ലിടും. മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ പ്രധാനമന്ത്രിയുടെ രണ്ട് റാലികള്‍ വീതം ഉണ്ടാകും.
Read Also: ഖാലിസ്ഥാനും പാകിസ്ഥാന്റെ നിഴൽയുദ്ധവും
ഒക്ടോബര്‍ ഒന്നിന് തെലങ്കാനയിലെ മഹബൂബ് നഗറില്‍ 13,500 കോടി രൂപയിലധികം വിലമതിക്കുന്ന വികസന പദ്ധതികള്‍ക്ക് അദ്ദേഹം തറക്കല്ലിട്ടു. ഒക്ടോബര്‍ രണ്ടിന് പ്രധാനമന്ത്രി രാജസ്ഥാനിലെ ചിത്തോര്‍ഗഡിലും മധ്യപ്രദേശിലെ ഗ്വാളിയോറിലും രണ്ട് പൊതുയോഗങ്ങള്‍ വീതം നടത്തും. ബിജെപിയുടെ ശക്തികേന്ദ്രങ്ങളിലൊന്നാണ് മധ്യപ്രദേശ്.
ഒക്ടോബര്‍ മൂന്നിന് ഛത്തീസ്ഗഢിലെ ജഗ്ദല്‍പൂരിലും തെലങ്കാനയിലെ നിസാമാബാദിലും പ്രധാനമന്ത്രി പൊതുയോഗങ്ങള്‍ നടത്തും.
ഒക്ടോബര്‍ അഞ്ചിന് രാജസ്ഥാനിലെ ജോധ്പൂരിലായിരിക്കും പ്രധാനമന്ത്രി പ്രചാരണത്തിനെത്തുക. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ശക്തികേന്ദ്രമാണ് ഇവിടം. അതേ ദിവസം തന്നെ അദ്ദേഹം മറ്റൊരു പൊതുയോഗത്തില്‍ പങ്കെടുക്കുന്നതിനായി മധ്യപ്രദേശിലെ ജബല്‍പൂരിലേക്ക് തിരിക്കും. മധ്യപ്രദേശ് രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു സ്ഥലമാണ് ജബല്‍പൂര്‍.
Post Your Comments