Latest NewsNewsTechnology

ഒറ്റത്തവണ ചാർജ് ചെയ്താൽ ആയിരത്തിലധികം വർഷങ്ങൾ പ്രവർത്തിപ്പിക്കാം! പുതിയ ബാറ്ററി വികസിപ്പിക്കാനൊരുങ്ങി ഈ കമ്പനി

രണ്ട് വർഷങ്ങൾക്കു മുൻപാണ് ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് കമ്പനി തുടക്കമിട്ടത്

നിത്യജീവിതത്തിൽ വളരെയധികം പ്രാധാന്യം ഉള്ളവയാണ് ബാറ്ററികൾ. റിമോട്ടിലും ക്ലോക്കിലും എന്നിങ്ങനെ ഒട്ടുമിക്ക ഉപകരണങ്ങളും പ്രവർത്തിപ്പിക്കാൻ ബാറ്ററി ഉപയോഗിക്കാറുണ്ട്. കുറഞ്ഞ മാസം മാത്രമാണ് ഇത്തരം ബാറ്ററികളിൽ ചാർജ് ഉണ്ടാവാറുള്ളത്. ഈ പ്രശ്നത്തിന് പരിഹാരമായി പതിനായിത്തിലധികം വർഷം ചാർജ് നിലനിർത്താൻ കഴിവുള്ള ബാറ്ററി നിർമ്മിക്കാനുള്ള നീക്കത്തിലാണ് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്റ്റാർട്ടപ്പ്. ഏകദേശം 28000 വർഷത്തോളം ചാർജ് നിലനിൽക്കുന്ന ബാറ്ററി വികസിപ്പിക്കാനാണ് ‘നാനോ ഡയമണ്ട് ബാറ്ററി’ എന്ന സ്റ്റാർട്ടപ്പ് കമ്പനിയുടെ ലക്ഷ്യം. രണ്ട് വർഷങ്ങൾക്കു മുൻപാണ് ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് കമ്പനി തുടക്കമിട്ടത്.

ആണവ മാലിന്യങ്ങളിൽ നിന്നുള്ള റേഡിയോ ആക്ടീവ് ഐസോടോപ്പുകളുടെയും, നാനോ ഡയമണ്ട് പാളികളെയും സംയോജിപ്പിച്ചാണ് ഈ സൂപ്പർ പവർ ഉള്ള ബാറ്ററി നിർമ്മിക്കുക. ഒറ്റ ചാർജിൽ ആയിരത്തിലധികം വർഷങ്ങൾ ഇവയ്ക്ക് പ്രവർത്തിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ബാറ്ററിയിലെ ഓരോ ഡയമണ്ട് ക്രിസ്റ്റലുകളും റേഡിയോ ആക്ടീവ് ഐസോടോപ്പ് വസ്തുക്കളിൽ നിന്നുള്ള താപത്തെ അതിവേഗത്തിൽ നീക്കം ചെയ്യുകയും, ഈ പ്രക്രിയയിലൂടെ വൈദ്യുതി ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നതാണ്. സ്പേസ് ഏജൻസികളുടെ ദീർഘകാല ദൗത്യങ്ങൾക്ക് ബാറ്ററി ഉപയോഗപ്രദമാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. വിവിധ ഗവേഷണങ്ങൾക്കൊടുവിൽ അധികം വൈകാതെ തന്നെ സൂപ്പർ ബാറ്ററി പുറത്തിറക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

Also Read: ഹോൺ അടിച്ചതിന് തര്‍ക്കം: അയല്‍വാസിയുടെ ആക്രമണത്തില് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വെട്ടേറ്റു

shortlink

Post Your Comments


Back to top button