ErnakulamNattuvarthaLatest NewsKeralaNews

ഹോൺ അടിച്ചതിന് തര്‍ക്കം: അയല്‍വാസിയുടെ ആക്രമണത്തില് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വെട്ടേറ്റു

കൊച്ചി: അയല്‍വാസിയുടെ ആക്രമണത്തില് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വെട്ടേറ്റു. കോലഞ്ചേരിയില്‍ പുത്തന്‍കുരിശ് കടയിരുപ്പില്‍ എഴുപ്രം മേപ്രത്ത് വീട്ടില്‍ പീറ്റര്‍, ഭാര്യ സാലി, മകള്‍ റോഷ്‌നി, മരുമകന്‍ ബേസില്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. അയൽവാസിയായ യുവാവാണ് ആക്രമണം നടത്തിയത്.

അയൽവാസിയായ പാപ്പച്ചന്റെ മകൻ അനൂപാണ് അക്രമത്തിനു പിന്നില്‍. ഇയാളെ പുത്തൻകുരിശ് പോലീസ് കസ്റ്റഡിയിലെടുത്തു. ഹോണ്‍ അടിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. വൈകുന്നേരം മൂന്നു മണിയോടെ ഇവരുടെ വീട്ടില്‍ എത്തിയ അനൂപ്, വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. അനൂപിനെ പുത്തന്‍കുരിശ് പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥിരമായി അയല്‍വാസികളെ ശല്യം ചെയ്യുന്ന ആളാണ് പ്രതിയെന്ന് നാട്ടുകാർ വ്യക്തമാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button