KeralaLatest NewsNews

ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപ്പന: എംഡിഎംഎ പിടിച്ചെടുത്തു

തൃശൂർ: തൃശൂരിൽ ബാർ ഹോട്ടൽ കേന്ദ്രീകരിച്ച് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി ജുനൈദിന്റെ നേതൃത്വത്തിലുള്ള പരിശോധനയിൽ വൻതോതിൽ എംഡിഎംഎ പിടികൂടി. എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് കൂർക്കഞ്ചേരി ഭാഗത്ത് വച്ച് കണ്ണംകുളങ്ങര സ്വദേശി ശ്രീജിത്തിനെ എംഡിഎംഎയുമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ തൃശ്ശൂർ സ്വദേശികളായ ശരത്ത്, ഡിനോ എന്നിവർ തൃശ്ശൂർ വോൾഗാ ടൂറിസ്റ്റ് ഹോമിൽ റൂമെടുത്ത് എംഡിഎംഎയും മറ്റു മയക്കുമരുന്നുകളും വിൽക്കുന്നുണ്ടെന്ന വിവരം കിട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ മേൽപ്പറഞ്ഞ ഹോട്ടലിൽ ഇവർ താമസിച്ചിരുന്ന റൂം എക്‌സൈസ് റെയിഡ് ചെയ്യുകയായിരുന്നു.

Read Also: വഴക്കിനിടെ യുവാവിനെ സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്നു: പ്രായപൂർത്തിയാകാത്ത 2 കുട്ടികൾ പിടിയിൽ

ഈ റൂമിൽ നിന്ന് 56.65 ഗ്രാം എംഡിഎംഎ, വെയിംഗ് മെഷീൻ, മൂന്നു ബണ്ടിൽ സിബ് ലോക്ക് കവറുകൾ, ഹാഷിഷ് ഓയിൽ അടങ്ങിയ ചില്ലു ഗ്ലാസ്സ്, ഹാഷിഷ് ഓയിൽ പാക്ക് ചെയ്യാൻ ഉപയോഗിച്ച 111 പ്ലാസ്റ്റിക് ഡബ്ബകൾ എംഡിഎംഎ സുക്ഷിച്ചിരുന്ന ലതർ ബാഗ് എന്നിവ കണ്ടെടുത്തു. ഇരു പ്രതികളും ഒളിവിലാണ്. ഇവരുടെ റൂമിൽ നിന്ന് കണ്ടെത്തിയ ഡയറിയിൽ എംഡിഎംഎയും ഹാഷിഷ് ഓയിലും മറ്റും കച്ചവടം നടത്തിയതിന്റെ വിശദവിവരങ്ങളും രേഖപ്പെടുത്തിയിട്ടുള്ളതായി കാണുന്നു. പ്രതികൾക്കായി തിരച്ചിൽ പുരോഗമിക്കുന്നു.

പാർട്ടിയിൽ എക്‌സൈസ് ഇൻസ്‌പെക്ടർ എൻ സുദർശന കുമാർ, പ്രിവന്റീവ് ഓഫീസർമാരായ കെ എസ് ഗിരീഷ്, എം എം, മനോജ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സുനിൽ ദാസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ വി എം ഹരീഷ്, സനീഷ് കുമാർ, വനിത സിവിൽ എക്‌സൈസ് ഓഫീസർ പിങ്കി മോഹൻ ദാസ് എന്നിവരും പങ്കെടുത്തു.

Read Also: പാർട്ടി പറഞ്ഞാൽ എന്തും നടപ്പാക്കുമെന്ന് ഗോപി കോട്ടമുറിക്കൽ; തീഹാറിൽ ഗോതമ്പുണ്ട തിന്നേണ്ടി വരുമെന്ന് സന്ദീപ് വാര്യർ

shortlink

Related Articles

Post Your Comments

Related Articles


Back to top button