ThrissurLatest NewsKeralaNattuvarthaNews

കരുവന്നൂര്‍ ബാങ്കിന് കേരള ബാങ്ക് 50 കോടി നല്‍കുമെന്ന വാര്‍ത്ത സിപിഎമ്മിന്റെ വ്യാജ ക്യാപ്‌സ്യൂള്‍: സന്ദീപ് വാര്യര്‍

തൃശൂർ: കരിവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. കരിവന്നൂര്‍ ബാങ്കില്‍ പണം നിക്ഷേപിച്ചവര്‍ക്ക് അവരുടെ നിക്ഷേപം തിരിച്ചു നല്‍കാനായി കേരളാ ബാങ്ക് അടിയന്തിരമായി 50 കോടി നല്‍കുമെന്ന വാര്‍ത്ത സിപിഎമ്മിന്റെ വ്യാജ കാപ്‌സ്യുള്‍ മാത്രാമാണെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. നഷ്ടത്തിലായ ബാങ്കിനെ ബെയില്‍ ഔട്ട് ചെയ്യാന്‍ ആര്‍ബി ഐ പെര്‍മിഷന്‍ വേണമെന്നും അല്ലാതെ പിണറായി വിജയനും കണ്ണനും രാമനിലയത്തില്‍ വച്ച് തീരുമാനിച്ചാല്‍ ബെയില്‍ ഔട്ട് പാക്കേജ് നടപ്പിലാകില്ലന്നും സന്ദീപ് വാര്യര്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു.

സന്ദീപ് വാര്യരുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

കരുവന്നൂര്‍ ബാങ്കിന് കേരള ബാങ്ക് 50 കോടി നല്‍കുമെന്ന വാര്‍ത്ത നിക്ഷേപക രോഷം തണുപ്പിക്കാന്‍ സിപിഎം കേന്ദ്രങ്ങളില്‍ നിന്നുല്‍പ്പാദിപ്പിക്കുന്ന വ്യാജ ക്യാപ്‌സ്യൂള്‍ ആണ്. നഷ്ടത്തിലായ ബാങ്കിനെ ബെയില്‍ ഔട്ട് ചെയ്യാന്‍ ആര്‍ബി ഐ പെര്‍മിഷന്‍ വേണം . അല്ലാതെ പിണറായി വിജയനും കണ്ണനും രാമനിലയത്തില്‍ വച്ച് തീരുമാനിച്ചാല്‍ ബെയില്‍ ഔട്ട് പാക്കേജ് നടപ്പിലാകില്ല. യെസ് ബാങ്കില്‍ എസ്ബിഐ മുതല്‍ ഫെഡറല്‍ ബാങ്ക് വരെ നിക്ഷേപമിറക്കിയത് റിസര്‍വ് ബാങ്ക് അനുമതിയോടെ ഓഹരിയിലാണ് . ഇവിടെ ആര്‍ബിഐ പെര്‍മിഷന്‍ ഇല്ല, കിട്ടാനും പോകുന്നില്ല .

ഐ.എസ് ഭീകരർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി എൻ.ഐ.എ; മൂന്ന് ലക്ഷം രൂപം പാരിതോഷികം

കാരണം കേരള ബാങ്ക് ഏത് വകുപ്പില്‍ പണം കൊടുക്കും ? ക്ലൈന്റ് എന്ന നിലയില്‍ കരിവന്നൂര്‍ ബാങ്കിന്റെ KYC ഡിസ്പ്യൂട്ടഡ് ആണ് . മറ്റൊന്ന് നിലവില്‍ ഇഡി അന്വേഷിക്കുന്ന കരിവന്നൂര്‍ കേസില്‍ ആരോപണ വിധേയനാണ് കേരള ബാങ്ക് വൈസ് പ്രസിഡണ്ട് കണ്ണന്‍ . കണ്ണന്‍ ഉള്‍പ്പെട്ട സമിതി എങ്ങനെ കരിവന്നൂരിനെ ബെയില്‍ ഔട്ട് ചെയ്യാനുള്ള തീരുമാനമെടുക്കും ? 50 കോടി പോയിട്ട് 50 പൈസ കരുവന്നൂര്‍ ബാങ്കിന് നല്‍കാന്‍ കേരള ബാങ്കിന് കഴിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button