തിരുവനന്തപുരം: നിയമനക്കോഴ വിവാദത്തിൽ സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സെക്രട്ടറിയേറ്റ് അനക്സ് രണ്ടിലെ സിസിടിവിയിലേതാണ് ദൃശ്യങ്ങൾ. പൊലീസ് പരിശോധിച്ച സിസിടിവി ദൃശ്യങ്ങളിൽ പണം കൈമാറുന്നതില്ല. പരാതിക്കാരനായ ഹരിദാസും സുഹൃത്ത് ബാസിദും മാത്രമാണ് ദൃശ്യങ്ങളിലുള്ളത്.
ഓട്ടോയിലാണ് ഇവർ എത്തിയത്. പരാതിയിൽ പറയുന്ന സമയങ്ങളിലൊന്നും യാതൊരു തരത്തിലുള്ള പണം നൽകുന്ന ദൃശ്യങ്ങളും കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല. ഹരിദാസും ബാസിദും ഒരുമണിക്കൂർ നേരം ഇവിടെ ചിലവഴിച്ചിരുന്നു. പരാതിയുമായി ബന്ധപ്പെട്ട് മൂന്നാമതൊരാൾ ദൃശ്യങ്ങളിലേക്ക് എത്തുന്നില്ല. മൊഴിയുടെ വിശ്വാസ്യത പരിശോധിച്ച ശേഷമായിരിക്കും അന്വേഷണവുമായി മുന്നോട്ടു പോകുന്നതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
എന്താണ് എച്ച്.ഡി.എഫ്.സിയുടെ ലൈഫ് സമ്പൂർണ ജീവൻ പദ്ധതി? നിങ്ങളുടെ സമ്പത്ത് വളർത്താൻ ചെയ്യേണ്ടത്
ഏപ്രിൽ പത്തിന് സെക്രട്ടറിയേറ്റിന് മുന്നിലെ ഓട്ടോ സ്റ്റാന്‍റിൽ വെച്ച് അഖിൽ മാത്യൂവിന് ഒരു ലക്ഷം രൂപ നൽകി എന്നായിരുന്നു ഹരിദാസിന്‍റെ ആരോപണം. എന്നാൽ, അതെ ദിവസം ബന്ധുവിന്‍റെ കല്യാണത്തിൽ പങ്കെടുക്കുകയായിരുന്നെന്ന് അഖിൽ മാത്യു വ്യക്തമാക്കിയിരുന്നു.
Post Your Comments