ചൊവ്വയിലെ ജെസറോ ഗർത്തത്തിൽ പര്യവേഷണം തുടർന്ന് അമേരിക്കയുടെ ബഹിരാകാശ ഏജൻസിയായ നാസ. പെർസിവിയറൻസ് റോവറാണ് ചൊവ്വയുടെ ആഴങ്ങളിൽ പര്യവേഷണം നടത്തുന്നത്. ചൊവ്വയിൽ കാണപ്പെട്ട പ്രത്യേക പ്രതിഭാസത്തെ കുറിച്ചാണ് ഇത്തവണ നാസ വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മണിക്കൂറിൽ 19 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന പൊടിച്ചുഴലിയാണ് റോവർ കണ്ടെത്തിയിട്ടുള്ളത്. പൊടിപടലങ്ങൾ വായുവിലൂടെ ഉയർന്നുപൊങ്ങിയാണ് പൊടിച്ചുഴലിയായി രൂപപ്പെട്ടത്. കിഴക്ക് നിന്നും പടിഞ്ഞാറ് ഭാഗത്തേക്കാണ് പൊടിച്ചുഴലിയുടെ ദിശ.
ചൊവ്വയിലെ തോറോഫെയർ എഡ്ജ് എന്ന് വിളിക്കപ്പെടുന്ന സ്ഥലത്താണ് പൊടിച്ചുഴലി രൂപപ്പെട്ടത്. പേടകം നിൽക്കുന്നതിന് ഏകദേശം നാല് കിലോമീറ്റർ അകലെയാണ് തോറോഫെയർ എഡ്ജ്. കഴിഞ്ഞ ഓഗസ്റ്റ് 30നാണ് പേടകം ഈ പ്രതിഭാസത്തെ കുറിച്ചുള്ള ചിത്രങ്ങൾ പകർത്തിയതെങ്കിലും, കഴിഞ്ഞ ദിവസമാണ് നാസ ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവിട്ടത്. ചൊവ്വയിൽ നിന്നും ലഭിച്ച ചിത്രങ്ങൾ ഉപയോഗിച്ച് 4 സെക്കൻഡ് ദൈർഘ്യമുള്ള 21 ഫ്രെയിം വീഡിയോ നാസ തയ്യാറാക്കിയിട്ടുണ്ട്.
Also Read: എറണാകുളം മെഡിക്കൽ കോളേജിൽ 17 കോടിയുടെ 36 പദ്ധതികൾ: ഉദ്ഘാടനം ഒക്ടോബർ രണ്ടിന്
Leave a Comment