കൊച്ചി: എലത്തൂര്‍ ട്രെയിന്‍ തീവെപ്പുകേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചി എന്‍ഐഎ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഷാരൂഖ് സെയ്ഫിയുടേത് ജിഹാദി പ്രവര്‍ത്തനമാണെന്ന് കുറ്റപത്രത്തില്‍ എഎന്‍ഐ വ്യക്തമാക്കി. കേസിൽ ഷാരൂഖ് സെയ്ഫി മാത്രമാണ് പ്രതിയെന്നും ആക്രമണത്തിന് കേരളം തിരഞ്ഞെടുത്തത് പ്രതിയെ തിരിച്ചറിയാതിരിക്കാനാണെന്നും എഎന്‍ഐ കുറ്റപത്രത്തില്‍ പറയുന്നു.
പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മതപ്രചാരകരെയടക്കം ഇയാള്‍ ഓണ്‍ലൈന്‍ വഴി പിന്തുടരുകയും നിരന്തരമായി ഇവരുടെ പ്രസംഗങ്ങൾ കേള്‍ക്കുകയും ചെയ്തിരുന്നു. തുടർന്ന് സ്വയം കൃത്യം ചെയ്യാന്‍ഇയാള്‍ തീരുമാനിക്കുകയായിരുന്നു. കൊലപാതകമായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യമെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ഏപ്രില്‍ രണ്ടിന് രാത്രിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ ഡി-1 കോച്ചിൽ പ്രതി പെട്രോൾ ഒഴിച്ച് തീവെക്കുകയായിരുന്നു. സംഭവത്തില്‍ ഒരു കുഞ്ഞടക്കം മൂന്നുപേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ഒമ്പത് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Post Your Comments