Latest NewsIndiaNews

ജാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീകളെ വിഭജിക്കുകയാണ് കോൺഗ്രസ്: ആഞ്ഞടിച്ച് പ്രധാനമന്ത്രി

റായ്പൂർ: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീകളെ വിഭജിക്കുകയാണ് കോൺഗ്രസെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി തർക്കം നേരിട്ടിരുന്ന സ്ത്രീ സംവരണമെന്ന വലിയ പ്രശ്നത്തിനാണ് കേന്ദ്ര സർക്കാർ പരിഹാരം കണ്ടെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: കരുവന്നൂര്‍ ബാങ്കിന് കേരള ബാങ്ക് 50 കോടി നല്‍കുമെന്ന വാര്‍ത്ത സിപിഎമ്മിന്റെ വ്യാജ ക്യാപ്‌സ്യൂള്‍: സന്ദീപ് വാര്യര്‍

വനിതാ സംവരണ ബിൽ നിയമനിർമ്മാണത്തിലെ സുപ്രധാന ചുവടുവെപ്പാണ്. വരുന്ന ആയിരം വർഷത്തെ മുന്നിൽ കണ്ടാണ് ബിൽ അവതരിപ്പിച്ചത്. ജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കാനും സർക്കാരിന് സാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്ത്രീകൾ കോൺഗ്രസ് ഭരണത്തിൽ വിവേചനം അനുഭവിച്ചിരുന്നു. സ്ത്രീകൾ അവരുടെ അവകാശങ്ങളെ കുറിച്ച് ബോധവാന്മാരാകുമെന്നും നിയമനിർമ്മാണത്തിൽ വനിതാ ഐക്യം വരുമെന്നുള്ള ചിന്ത കോൺഗ്രസിനെ ഭയപ്പെടുത്തുന്നു. നാരി ശക്തി വന്ദൻ അധിനിയം ഇരുസഭകളിലും പാസാക്കിയതിന് പിന്നാലെ കോൺഗ്രസും സഖ്യകക്ഷികളും അസ്വസ്ഥരാണ്. തിരഞ്ഞെടുപ്പ് വീഴ്ചകളെ കുറിച്ച് അവർക്ക് ആശങ്കയുണ്ട്. വനിതാ സംവരണം നടപ്പാക്കിയാൽ സംഭവിക്കാൻ പോകുന്ന മാറ്റങ്ങളെ അവർ ഭയപ്പെടുന്നു. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവർ എത്തിപ്പെടുന്നതിനെ ഭയക്കുന്നവരാണ് കോൺഗ്രസെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

Read Also: ആരോഗ്യമന്ത്രിക്ക് അന്തവും കുന്തവുമില്ലെന്ന് ഇനിയും പറയും, ‘സാധനം’ എന്ന വാക്ക് പിന്‍വലിക്കുന്നു’: കെഎം ഷാജി

shortlink

Related Articles

Post Your Comments

Related Articles


Back to top button