ഗാന്ധി ജയന്തി ദിനത്തിൽ യാത്രക്കാർക്ക് പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ച് കൊച്ചി മെട്രോ. മിനിമം ദൂരത്തിനുള്ള ടിക്കറ്റ് നിരക്കായ പത്ത് രൂപ ഒക്ടോബർ 2-നും തുടരുന്നതാണ്. രാവിലെ 6 മണി മുതൽ രാത്രി 10:30 വരെയാണ് ഇളവുകൾ ലഭിക്കുക. കൊച്ചി മെട്രോയുടെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം, നിലവിൽ, 20 രൂപ മുതൽ 60 രൂപ വരെ ഈടാക്കുന്ന യാത്രാ ദൂരം ഗാന്ധി ജയന്തി ദിനത്തിൽ വെറും 20 രൂപയ്ക്ക് യാത്ര ചെയ്യാവുന്നതാണ്. പേപ്പർ ക്യൂ ആർ, മൊബൈൽ ക്യൂ ആർ, കൊച്ചി വൺ കാർഡ് എന്നിവയിൽ പ്രത്യേക ഇളവ് ലഭിക്കും.
കൊച്ചി വൺ കാർഡ് ഉപഭോക്താക്കൾക്ക് ഇളവ് ക്യാഷ് ബാക്കായാണ് ലഭിക്കുക. കേന്ദ്രസർക്കാരിന്റെ സ്വച്ഛത ഹി സേവാ ക്യാമ്പയിനിൽ കൊച്ചി മെട്രോയും പങ്കാളികളാകുന്നുണ്ട്. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൊച്ചി മെട്രോയുടെ കോർപ്പറേറ്റ് ഓഫീസിന്റെയും, മുട്ടത്ത് കൊച്ചി മെട്രോ യാർഡിന്റെയും പരിസര പ്രദേശങ്ങൾ വൃത്തിയാക്കുന്നതാണ്. അതേസമയം, ഒക്ടോബർ ഒന്നിന് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ നടക്കുന്നതിനാൽ, കൊച്ചി മെട്രോ അധിക സർവീസ് നടത്തുന്നതാണ്.
Also Read: സർക്കാർ ജീവനക്കാർക്കെതിരെയുള്ള വിവാദ പരാമർശം: എം എം മണിക്കെതിരെ ഡിജിപിയ്ക്ക് പരാതി
Leave a Comment