
കടുത്തുരുത്തി: കോടതി ശിക്ഷിച്ചതിനെത്തുടർന്ന് ഒളിവിലായിരുന്ന പ്രതി 10 വര്‍ഷത്തിനുശേഷം പിടിയില്‍. കോട്ടയം മാഞ്ഞൂര്‍ കല്ലടയില്‍ കെ.എസ്. മോഹന(44)നെയാണ് പൊലീസ് പിടികൂടിയത്.
Read Also : എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാന ആക്രമണം
2012-ല്‍ വാഹനാപകടമരണവുമായി ബന്ധപ്പെട്ട കേസില്‍ കോടതി ഇയാള്‍ക്ക് മൂന്നുവര്‍ഷത്തേക്കു തടവു ശിക്ഷ വിധിച്ചു. തുടര്‍ന്ന്, ഇയാള്‍ കോടതിയില്‍ അപ്പീലിനു പോയശേഷം ഒളിവില്‍ പോവുകയുമായിരുന്നു. കോടതി ഇയാള്‍ക്കെതിരേ കണ്‍വിക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചു.
എറണാകുളം അയ്യമ്പുഴ വനമേഖലയില്‍ ഇയാള്‍ ഒളിവില്‍ കഴിയുന്നതായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ശക്തമായ തെരച്ചിലിനൊടുവില്‍ പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരേ ഏറ്റുമാനൂര്‍, ചേര്‍ത്തല സ്റ്റേഷനുകളില്‍ മോഷണം, അടിപിടി, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Post Your Comments