Latest NewsKeralaNews

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി: പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. വടക്കഞ്ചേരിയിലാണ് സംഭവം. മൂന്നര മാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. വടക്കഞ്ചേരി കുന്നേങ്കാട് മനോജ് – അജിത ദമ്പതികളുടെ മകൻ അയാനിക്കാണ് മരണപ്പെട്ടത്. അജിതയുടെ കിഴക്കഞ്ചേരി പുന്നപ്പാടത്തുള്ള വീട്ടിൽ വച്ചാണ് സംഭവം.

Read Also: ലോക ഹൃദയ ദിനം: മെട്രോ സ്റ്റേഷനുകളിൽ എഇഡി മെഷീനുകൾ സ്ഥാപിച്ചു

കുഞ്ഞിന് പാൽ കൊടുത്തതിന് ശേഷം തൊട്ടിലിൽ കിടത്തിയതായിരുന്നു. പിന്നീട് കുട്ടിക്ക് അനക്കമില്ലാത്തതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയതാണ് മരണകാരണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Read Also: പുതുചരിത്രമെഴുതി എക്‌സൈസ്: കളള് ഷാപ്പുകളുടെ വിൽപ്പന പൂർണ്ണമായും ഓൺലൈനിലൂടെ നടത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button