കോട്ടയം : കഞ്ചാവ് കേസില്‍ തന്നെ സുഹൃത്ത് കുടുക്കിയതാണെന്ന് ആരോപിച്ച് അറസ്റ്റിലായ റോബിന് ജോര്‍ജ്. സുഹൃത്താണ് കഞ്ചാവ് അടങ്ങിയ ബാഗ് വീട്ടില്‍ കൊണ്ടു വെച്ചത്. ബാഗിനുളളില്‍ കഞ്ചാവാണെന്ന് അറിയില്ലായിരുന്നുവെന്നും റോബിന് ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു.
Read Also: വൈദ്യുതി അപകടങ്ങൾ വർദ്ധിക്കുന്നു: എല്ലാവരും ജാഗ്രത പുലർത്തണമെന്ന് കെഎസ്ഇബി
സുഹൃത്ത് എവിടെയുണ്ടെന്ന് ഇപ്പോള്‍ അറിയില്ല. അയാള്‍ ഒളിവിലാണ്. കടുവാക്കുളം പൂവന്തുരുത്തുകാരനാണെന്നും റോബിന് പറഞ്ഞു. കോട്ടയം കുമാരനെല്ലൂരിലുളള ഡോഗ്ഹൗസില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് റോബിന് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
അഞ്ചുദിവസത്തെ തിരച്ചിലിനൊടുവില്‍ തമിഴ്നാട്ടില്‍ നിന്നാണ് റോബിനെ പോലീസ് പിടികൂടിയത്. പിതാവിനെ ചോദ്യം ചെയ്തതിലൂടെയാണ് റോബിന് എവിടെയാണെന്നുളള വിവരം പോലീസിന് കിട്ടിയത്. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നാല് സംഘമായി തിരിഞ്ഞായിരുന്നു അന്വേഷണം നടത്തിയത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ചയായിരുന്നു കുമാരനെല്ലൂരിലെ പ്രതി നടത്തുന്ന ഡോഗ് ഹോസ്റ്റലില്‍ പോലീസ് പരിശോധന നടത്തുന്നത്. ഇവിടെ നിന്നും 18 കിലോ കഞ്ചാവ് പോലീസ് കണ്ടെടുത്തു. ഇയാളുടെ വീട്ടില്‍ 13 ഇനം വമ്പന്‍ വിദേശനായകളാണ് ഉണ്ടായിരുന്നത്. പോലീസും എക്സൈസും എത്തിയാല്‍ ആക്രമിക്കാന്‍ നായ്ക്കളെ പ്രത്യേകം പരിശീലിപ്പിച്ചിരുന്നുവെന്ന് കോട്ടയം എസ്പി വ്യക്തമാക്കിയിരുന്നു.
Post Your Comments