Latest NewsNewsTechnology

മുന്നേറ്റം തുടർന്ന് റിലയൻസ് ജിയോ, ജൂലൈയിൽ മാത്രം സ്വന്തമായത് 39 ലക്ഷം പുതിയ ഉപഭോക്താക്കൾ

പൊതുമേഖല ടെലികോം സേവന ദാതാക്കളായ ബിഎസ്എൻഎല്ലിന് 1.4 ദശലക്ഷം ഉപഭോക്താക്കളെയാണ് നഷ്ടമായത്

രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ മുന്നേറ്റം തുടരുന്നു. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ജൂലൈയിൽ മാത്രം 39 ലക്ഷം പുതിയ ഉപഭോക്താക്കളെയാണ് ജിയോ നേടിയത്. ഇതോടെ, ജിയോയുടെ വിപണി വിഹിതം 38.6 ശതമാനമായി ഉയർന്നു. 32.7 ശതമാനം വിപണി വിഹിതമുളള ഭാരതി എയർടെൽ രണ്ടാം സ്ഥാനത്താണ്. അതേസമയം, ഇത്തവണയും വോഡഫോൺ- ഐഡിയയ്ക്ക് മുന്നേറ്റം തുടരാൻ സാധിച്ചിട്ടില്ല. 20 ശതമാനത്തിന്റെ ഇടിവാണ് ജൂലൈയിൽ രേഖപ്പെടുത്തിയത്. ഇതോടെ, വോഡഫോൺ- ഐഡിയയുടെ വിപണി വിഹിതം 19.9 ശതമാനമായി കുറഞ്ഞു.

പൊതുമേഖല ടെലികോം സേവന ദാതാക്കളായ ബിഎസ്എൻഎല്ലിന് 1.4 ദശലക്ഷം ഉപഭോക്താക്കളെയാണ് നഷ്ടമായത്. ജൂലൈ മാസത്തിൽ ലാൻഡ് ലൈൻ കണക്ഷനുകളുടെ എണ്ണം 10 ദശലക്ഷം മറികടന്നിട്ടുണ്ട്. അതേസമയം, മൊത്തത്തിലുള്ള മൊബൈൽ ഫോൺ കണക്ഷനുകളുടെ എണ്ണം 2.67 ദശലക്ഷമായാണ് വർദ്ധിച്ചത്. ജൂൺ മാസവുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ ഉപഭോക്താക്കളുടെ എണ്ണത്തിൽ ജൂലൈയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

Also Read: മത്തി കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരം

shortlink

Related Articles

Post Your Comments

Related Articles


Back to top button