Life Style

മത്തി കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരം

ഒമേഗ-3 ഫാറ്റി ആസിഡുകളാല്‍ നിറഞ്ഞ എണ്ണമറ്റ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒരു മത്സ്യമാണ് നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന മത്തി.

പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുടെ നല്ല ഉറവിടം കൂടിയാണ് അവയെന്ന് പറയാം. വലുപ്പത്തില്‍ ചെറുതും കട്ടികുറഞ്ഞ മുള്ളുകള്‍ ഉള്ളതുമായ ഒരു മത്സ്യമായ ഇത് പുറംനാടുകളില്‍ സാര്‍ഡിന്‍ എന്ന പേരില്‍ അറിയപ്പെടുന്നു. മത്തി നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ വ്യത്യസ്തമായ പല രീതിയിലും രുചിയോടെ പാകം ചെയ്തും കഴിക്കാറുണ്ട്.

Read Also: വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ആരംഭിക്കാൻ തീരുമാനം: ചരിത്ര നേട്ടവുമായി എറണാകുളം ജനറൽ ആശുപത്രി

പ്രോട്ടീന്‍ നിറയെ ഉള്ള ഒരു മത്സ്യമാണ്. മത്തിയില്‍ 23 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ മത്തി സ്ഥിരമായി കഴിച്ചാലും ആരോഗ്യത്തിന് ഒരു കുഴപ്പവും വരികയില്ല എന്ന് തന്നെ പറയാം.

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മത്തി അല്‍പം മുന്‍പിലാണ്. അതുകൊണ്ട് തന്നെ രോഗസാധ്യത കുറയ്ക്കാന്‍ മത്തി കഴിക്കുന്നതിലൂടെ സാധിക്കും.

വിറ്റാമിന്‍ ബി 12, വിറ്റാമിന്‍ ഡി, കാല്‍സ്യം, സെലെനിയം തുടങ്ങിയ നിരവധി വിറ്റാമിനുകള്‍ മത്തിയില്‍ അടങ്ങിയിട്ടുണ്ട്.

കാല്‍സ്യം ധാരാളമായി മത്തിയില്‍ അടഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ 90 ശതമാനം എല്ലുമായി ബന്ധപ്പെട്ട എല്ലാ അസുഖത്തിനും മത്തി ഒരു പ്രതിരോധ മാര്‍ഗമാണ്.

മത്തി കുട്ടികള്‍ക്ക് കൊടുക്കുന്നതിലൂടെ അവരുടെ തലച്ചോര്‍ വികസിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ തടി കുറയ്ക്കാനും ഇത് സഹായിക്കുന്നു.

മത്സ്യം സ്ഥിരമായി കഴിക്കുന്നത് മൂലം നമ്മുടെ ചര്‍മ്മം മിനുസമുള്ളതാക്കാന്‍ സഹായിക്കുന്നു.

രക്തം കട്ട പിടിക്കുന്ന തരത്തിലുള്ള പ്രശ്നങ്ങള്‍ മത്തി കഴിക്കുന്നത് മൂലം ഇല്ലാതാക്കുന്നു.

മത്തി കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിലുള്ള കൊളസ്ട്രോള്‍ കുറയ്ക്കപ്പെടുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button