ഉത്തര്‍പ്രദേശ്: ഹാപൂരില്‍ ഗര്‍ഭിണിയായ യുവതിയെ അമ്മയും സഹോദരനും ചേര്‍ന്ന് തീകൊളുത്തി. വിവാഹത്തിന് മുൻപ് മകൾ ഗർഭിണിയായത് അറിഞ്ഞതാണ് ഈ കൊടുക്രൂരതയ്ക്ക് കാരണം. ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയിലാണ്.
read also: കാവേരി തര്‍ക്കം: കര്‍ണാടകയ്ക്ക് തിരിച്ചടി, 3000 ഘന അടി വെള്ളം തമിഴ്‌നാടിന് വിട്ടുകൊടുക്കണം
ഉത്തർപ്രദേശിലെ നവാദ ഖുര്‍ദ് ജില്ലയിലാണ് സംഭവം. ഗര്ഭിണിയാകാൻ കാരണക്കാരൻ ആരെന്നു അമ്മയും സഹോദരനും ചോദിച്ചെങ്കിലും വെളിപ്പെടുത്താന്‍ 21 കാരി തയ്യാറായില്ല. ഇതോടെ യുവതിയെ അമ്മയും സഹോദരനും ചേര്‍ന്ന് ഇന്നലെ വനത്തില്‍ കൊണ്ടുപോയി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
യുവതിയുടെ നിലവിളി കേട്ട് എത്തിയ കര്‍ഷകരാണ് ഗർഭിണിയെ ആശുപത്രിയില്‍ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. പൊള്ളല്‍ ഗുരുതരമായതിനാല്‍ പിന്നീട് യുവതിയെ മീററ്റിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ അമ്മയെയും സഹോദരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments