കാട്ടാക്കട: കണ്ടല ബാങ്കില്‍ പ്രസിഡന്‍റ് ഭാസുരംഗനും ബാങ്ക് ഉദ്യോഗസ്ഥരും ചേര്‍ന്ന് വൻ ക്രമക്കേട് നടത്തിയതോടെ പണം തിരിച്ചുകിട്ടുമോയെന്ന ആശങ്കയില്‍ ജനം. പല സഹകാരികളുടേയും ഇടപാടുകള്‍ ബാങ്കില്‍ നിന്നും അപ്രത്യക്ഷമായി.
അതോടെ പണം ഇട്ടവര്‍ക്ക് അതു തിരിച്ചു കിട്ടണമെങ്കില്‍ കടമ്പകള്‍ ഏറെ കടക്കേണ്ടി വരുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്കിലെ ഇടപാടുകള്‍ കമ്പ്യൂട്ടറില്‍നിന്ന് മാച്ചു കളഞ്ഞതായി സഹകരണ വകുപ്പ് ഉദ്യോഗസ്ഥരാണ് കണ്ടെത്തി യത്.
സഹകരണ സംഘം രജിസ്ട്രാറുടെ നിര്‍ദേശം പാലിക്കാതെയായിരുന്നു കണ്ടല ബാങ്കിലെ കമ്പ്യൂട്ടര്‍വത്കരണം നടത്തിയത്. ബാങ്കിന്‍റെ ഓരോ വര്‍ഷത്തെയും ലാഭ-നഷ്ടക്കണക്ക് കമ്പ്യൂട്ടറില്‍ ഇല്ല. ബാങ്കിന്‍റെ ബാക്കിപത്രവും കാണാനില്ല. ഇടപാടുകളില്‍ മാറ്റം വരുത്താൻ പിന്നീട് ജീവനക്കാര്‍ക്ക് കഴിയുന്നുമുണ്ട്.
ക്രമക്കേടിന്‍റെ നിരവധി സാധ്യതകളാണ് കണ്ടല ബാങ്കുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ഇടപാടുകള്‍ ഡിലീറ്റ് ചെയ്യാറുണ്ടെന്ന് സോഫ്റ്റുവേര്‍ സപ്പോര്‍ട്ട് എൻജിനിയര്‍മാര്‍ സമ്മതിച്ചിട്ടുണ്ടെന്നും സഹകരണവകുപ്പിന്‍റെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.
വേണ്ടത്ര സുരക്ഷയില്ലാത്ത സോഫ്റ്റുവേര്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്നത്. ക്രമക്കേടുകള്‍ നടത്താൻ സഹായകമാകുന്ന തരത്തിലാണ് കമ്ബ്യൂട്ടര്‍വല്‍കരണമെന്നും അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കോടികളുടെ ക്രമക്കേടാണ് സഹകരണ സംഘം കണ്ടല ബാങ്കില്‍ കണ്ടെത്തിയത്.
സിപിഐ നേതാവ് എൻ. ഭാസുരാംഗൻ പ്രസിഡന്‍റായ കണ്ടല സഹകരണ ബാങ്കില്‍ ഒരൊറ്റ പ്രമാണംവച്ച് നിരവധി വായ്പകള്‍ എടുത്തതിന്‍റെ തെളിവുകള്‍ നേരത്തെ വന്നിരുന്നു. ഭാസുരാംഗൻ എട്ട് വര്‍ഷത്തിനിടെ പല തവണയായി 3.20 കോടി രൂപ വായ്പ എടുത്തത് 14 സെന്റ് വസ്തുവിന്‍റെ ഒരേ ആധാരം ഈടുവച്ചായിരുന്നു.
ഭാസുരാംഗന്‍റെ മകന്‍റെ പേരില്‍ എടുത്ത വായ്പകളൊന്നും തിരിച്ചടയ്ക്കാതെ എട്ടുതവണയായി ഒരു കോടി രൂപയാണ് കണ്ടല ബാങ്കില്‍ നിന്ന് വായ്പ എടുത്തത്. എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാതെ അടുത്ത വായ്പ അതേ ആധാരത്തില്‍ ഗഹാൻ ചെയ്ത് നല്‍കാൻ മാറനെല്ലൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിലും തടസവുമുണ്ടായില്ല. ഗഹാൻ പതിച്ച് നല്‍കുക മാത്രമാണു ചെയ്തതെന്ന് സബ് രജിസ്ട്രാര്‍ പറയുന്നു.
Post Your Comments