തിരുവനന്തപുരം: ഡോ എം എസ് സ്വാമിനാഥന്റെ നിര്യാണത്തിൽ ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ അനുശോചനം രേഖപ്പെടുത്തി. ഹരിതവിപ്ലവത്തിലൂടെ ഇന്ത്യയുടെ ഭക്ഷ്യ പ്രശ്‌നം പരിഹരിക്കുകയും പട്ടിണിയിൽ നിന്നും ക്ഷാമത്തിൽ നിന്നും ജനതയെ രക്ഷിക്കുകയും ചെയ്ത അനന്യവ്യക്തിത്വമായിരുന്നു എം.എസ്. സ്വാമിനാഥന്റേതെന്ന് അദ്ദേഹം പറഞ്ഞു.
Read Also: എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു: മാതൃസഹോദരനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു
ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ നിന്നും ഉയർന്ന് രാജ്യത്തിന്റെ ഭാവി ഭാഗധേയത്തെ തീരുമാനിക്കാൻ കഴിയും വിധമുള്ള ഇടപെടലിലൂടെ കാലഘട്ടത്തിന്റെ നായക പദവിയിലെത്തിയ അദ്ദേഹത്തിന്റെ വിയോഗം നികത്താൻ ആകാത്ത വിടവാണെന്നും ജി ആർ അനിൽ വ്യക്തമാക്കി.
Read Also: നിയമനക്കോഴ: അഖില്‍ സജീവന്റെ വാദങ്ങള്‍ പൊളിയുന്നു, ഫോണ്‍ സംഭാഷണം പുറത്തുവിട്ട് പരാതിക്കാരന്‍
Post Your Comments