കല്‍പ്പറ്റ: വയനാട് അമ്പലവയലില്‍ എട്ടാം ക്ലാസുകാരിയെ മാതൃസഹോദരന്‍ പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അമ്പലവയല്‍ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം വെളിപ്പെടുത്തിയത്. കൗണ്‍സിലര്‍ ഇക്കാര്യം പ്രധാന അധ്യാപകനെ അറിയിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ അധ്യാപകന്‍ പൊലീസില്‍ പരാതി നല്‍കി. തുടർന്ന്, പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. സംഭവത്തിന് പിന്നാലെ പ്രതി ഒളിവില്‍പോയതായും പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
Post Your Comments