തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസര്‍ നിയമന വിവാദത്തില്‍ കുറ്റാരോപിതനായ അഖില്‍ സജീവും പരാതിക്കാരനായ ഹരിദാസും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്. മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ കുറ്റാരോപിതനായ അഖില്‍ സജീവ്, പരാതിക്കാരനായ ഹരിദാസിനെ പരിചയമില്ലെന്നാണ് നേരത്തേ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് ഹരിദാസ് അഖില്‍ സജീവുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത് വിട്ടത്.
ഒരാഴ്ചക്കുള്ളില്‍ നിയമനം ശരിയാക്കുമെന്നും പരാതി നല്‍കിയിട്ട് എന്തുനേട്ടമാണുള്ളതെന്നും അഖില്‍ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. നടത്തിത്തരാന്‍ പറ്റും എന്നുള്ളതുകൊണ്ടാണ് കാത്തിരിക്കാന്‍ പറഞ്ഞതെന്നും പൊലീസില്‍ പരാതി നല്‍കരുതെന്നും ഹരിദാസിനോട് അഖില്‍ സജീവ് അഭ്യര്‍ത്ഥിക്കുന്നു. എന്നാൽ, കാത്തിരിക്കാന്‍ സാധിക്കില്ലെന്നും പൊലീസിനെ അറിയിക്കേണ്ടി വരുമെന്നും ഹരിദാസന്‍ പറയുന്നതും പുറത്തുവിട്ട സംഭാഷണത്തിലുണ്ട്.
കാക്കാം ഹൃദയാരോഗ്യം: ‘ഹൃദയസ്പർശം’ സംസ്ഥാനതല ക്യാമ്പയിനുമായി ആരോഗ്യവകുപ്പ്
ആയുഷ് മിഷന്റെ കീഴില്‍ മലപ്പുറം മെഡിക്കല്‍ ഓഫീസറായി മകന്റെ ഭാര്യയുടെ നിയമനത്തിന് വേണ്ടി അഖില്‍ മാത്യുവും ഇടനിലക്കാരനായ അഖില്‍ സജീവും പണം വാങ്ങിയെന്നാണ് മലപ്പുറം സ്വദേശിയായ ഹരിദാസന്റെ ആരോപണം. എന്നാല്‍, ഹരിദാസനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന് പറയുന്ന ഏപ്രില്‍ 10ന് വൈകിട്ട് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യു പത്തനംതിട്ടയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു.
Post Your Comments