Latest NewsKeralaNews

പത്ത് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു: യുവാവിന് 91 വര്‍ഷം കഠിനതടവ്

പോക്‌സോ കേസില്‍ ഏറ്റവും വലിയ ശിക്ഷ വിധിക്കുന്ന രണ്ടാമത്തെ കേസാണിത്

തിരുവനന്തപുരം: പത്ത് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ യുവാവിന് 91 വര്‍ഷം കഠിനതടവ്. തിരുവല്ലം വില്ലേജില്‍ കോളിയൂര്‍ ചന്തയ്ക്ക് സമീപം മഹാത്മ അയ്യന്‍കാളി നഗറിലെ രതീഷി (36) നെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 2,10,000 രൂപ പിഴയും വിധിച്ചു.

read also: ലോക ഹൃദയ ദിനം: മെട്രോ സ്റ്റേഷനുകളിൽ എഇഡി മെഷീനുകൾ സ്ഥാപിച്ചു

കേരളത്തില്‍ നിലവില്‍ പോക്‌സോ കേസില്‍ ഏറ്റവും വലിയ ശിക്ഷ വിധിക്കുന്ന രണ്ടാമത്തെ കേസാണിത്. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി ജഡ്ജി എസ്. രമേശ് കുമാറാണ് ശിക്ഷ വിധിച്ചത്.

2018ല്‍ കേസിനാസ്പദമായ സംഭവം നടന്നത്. ഫോണില്‍ ചിത്രങ്ങള്‍ കാണിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി പത്ത് വയസുകാരിയെ മാസങ്ങളോളം മൃഗീയമായി പീഡിപ്പിച്ചത്. പുറത്തുപറഞ്ഞാല്‍ വീണ്ടും ഉപദ്രവിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് കുട്ടി വിവരം മാതാവിനോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button