![](/wp-content/uploads/2023/09/shashankan.jpg)
പുൽപള്ളി: റബർ ടാപ്പിങ്ങിന് സ്കൂട്ടറിൽ പോയയാളെ മാൻകൂട്ടം ഇടിച്ചു വീഴ്ത്തി. ചണ്ണോത്തുകൊല്ലി നടുക്കുടിയിൽ ശശാങ്കനാണ് (62) ഗുരുതര പരിക്കേറ്റത്.
Read Also : ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 18 ലക്ഷം രൂപ ചിതലരിച്ചു! ഉപഭോക്താവിന് നഷ്ടപരിഹാരം ലഭിക്കില്ലെന്ന് ബാങ്ക് അധികൃതർ
വ്യാഴാഴ്ച രാവിലെ ആറു മണിയോടെ വണ്ടിക്കടവ് തീരദേശ പാതയിലായിരുന്നു അപകടം നടന്നത്. തോട്ടത്തിൽ നിന്നു കൂട്ടമായി ഓടിയിറങ്ങിയ മാൻ കൂട്ടം ശശാങ്കന്റെ സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ ശശാങ്കന്റെ തലക്കും വലതു കൈക്കും പൊട്ടലുണ്ട്.
ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ വിദഗ്ധ ചികിത്സക്ക് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റി.
Post Your Comments