KozhikodeLatest NewsKeralaNattuvarthaNews

വി​ദേ​ശ പൗ​ര​ത്വ​മു​ള്ള പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു: യുവാവ് അറസ്റ്റിൽ

പ​ത്ത​നം​തി​ട്ട എ​ട​ത്ത​റ ക​ല​ഞ്ഞൂ​ർ കാ​ഞ്ഞി​ര​മ​ണ്ണി​ൽ ജോ​ൺ ജോ​സ​ഫി​നെ(27)​യാ​ണ് അറസ്റ്റ് ചെയ്തത്

എ​ല​ത്തൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ കേ​സി​ൽ യുവാ​വ് പൊലീസ് പിടിയിൽ. പ​ത്ത​നം​തി​ട്ട എ​ട​ത്ത​റ ക​ല​ഞ്ഞൂ​ർ കാ​ഞ്ഞി​ര​മ​ണ്ണി​ൽ ജോ​ൺ ജോ​സ​ഫി​നെ(27)​യാ​ണ് അറസ്റ്റ് ചെയ്തത്.

Read Also : ആരോഗ്യകരമായ ശരീരം നിലനിര്‍ത്താനോ അമിതവണ്ണം കുറക്കാനോ നടത്തം കൊണ്ട് മാത്രം സാധിക്കില്ല. ശ്രദ്ധിക്കേണ്ടത് ഇവ

വി​ദേ​ശ പൗ​ര​ത്വ​മു​ള്ള പെ​ൺ​കു​ട്ടി​യെ ആ​റു മാ​സം മു​മ്പ് പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തിയിലാണ് അറസ്റ്റ് ചെയ്തത്. പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് എ​ല​ത്തൂ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വീ​ടു​ണ്ട്. പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​വു​മാ​യു​ള്ള പ​രി​ച​യം​മൂ​ല​മാ​ണ് ജോ​ൺ ജോ​സ​ഫ് കോ​ഴി​ക്കോ​ട്ടെ​ത്തി​യ​ത്. ഒ​രാ​ഴ്ച മു​മ്പാ​ണ് പൊ​ലീ​സി​ൽ പ​രാ​തി ല​ഭി​ച്ച​ത്. ക​ണ്ണൂ​രി​ൽ​നി​ന്ന് പ​ത്ത​നം​തി​ട്ട​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ തി​രു​വ​ങ്ങൂ​രി​ൽ പൊ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Read Also : നോര്‍ക്ക റൂട്ട്‌സില്‍  ജോലി വാഗ്ദാനം ചെയ്ത് അഖില്‍ സജീവ് 5 ലക്ഷം രൂപ തട്ടിയെടുത്തു: അഭിഭാഷകന്റെ വെളിപ്പെടുത്തല്‍

എ​ല​ത്തൂ​ർ പൊ​ലീ​സ് ഇ​ൻ​സ്​​പെ​ക്ട​ർ എ. ​സാ​യു​ജ് കു​മാ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button