ThiruvananthapuramLatest NewsKeralaNattuvarthaNews

‘ഒരുവശത്ത് മകൾ വീണയുടെ മാസപ്പടി, മറുവശത്ത് മന്ത്രി വീണ അഴിമതിക്കാർക്ക് കുട ചൂടുന്ന അവസ്ഥ’: വിമർശനവുമായി വി മുളീധരൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി മുളീധരൻ രംഗത്ത്. തലസ്ഥാനത്തെ കേരള ഹൗസിൽ ചായയിൽ പാലൊഴിക്കാൻ പൈസ ഇല്ലാത്ത സാഹചര്യം നിലനിൽക്കുമ്പോൾ ലക്ഷങ്ങൾ മുടക്കി സർക്കാർ നിയമോപദേശം തേടുകയാണെന്ന് മുരളീധരൻ പരിഹസിച്ചു. ബന്ധുനിയമനം നടത്താനും മാർക്സിസ്റ്റ് പാർട്ടിയുടെ നേതാക്കൻമാരെ നിയമിക്കാനും അധികാരം ഉണ്ടാകണം എന്നതിനാണ് നിയമോപദേശം തേടുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

‘മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സംരക്ഷിക്കുന്നതിനും അഴിമതി നടത്തുന്നതിനുമാണ് ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കാൻ ശ്രമിക്കുന്നത്. ഇതിനുള്ള ബില്ലിലാണ് ഗവർണർ ഒപ്പിടണമെന്ന് ആവശ്യപ്പെടുന്നത്. ഗവർണക്കെതിരെ കേസെടുക്കുന്നതിന് നിയമോപദേശം തേടുന്നതിനാണ് ലക്ഷങ്ങൾ ചെലവഴിക്കുന്നത്. ഒരുവശത്ത് മകൾ വീണയുടെ മാസപ്പടി, മറുവശത്ത് മന്ത്രി വീണ അഴിമതിക്കാർക്ക് കുട ചൂടുന്ന അവസ്ഥ,’ വി മുളീധരൻ പറഞ്ഞു.

ഉജ്ജയിൻ ബലാത്സംഗ കേസ്: രക്തമൊലിപ്പിച്ച് നിന്ന 12 കാരിയെ പലരും ആട്ടിയോടിച്ചു, ഒടുവിൽ സഹായിച്ചത് ക്ഷേത്ര പൂജാരി

ചോറിൽ ഒരു കറുത്ത വറ്റുണ്ടെങ്കിൽ അത് എടുത്ത കളയണമെന്നാണ് മുഖ്യമന്ത്രി കരുവന്നൂർ ബാങ്കിനെക്കുറിച്ച് പറഞ്ഞത്. നേരത്തെ ഒരു കരുവന്നൂർ മാത്രമായിരുന്നു എന്നും ഇപ്പോൾ അയ്യന്തോൾ, മൈലപ്ര തുടങ്ങി ഓരോന്നായി പുറത്തു വന്നുകൊണ്ടിരിക്കുകയാണെന്നും മുരളീധരൻ ചൂണ്ടിക്കാണിച്ചു.

ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബിൽ, സർവകലാശാലയുടെ അധികാരങ്ങളിൽ കൈകടത്തുന്ന ബിൽ എന്നിങ്ങനെയുള്ള ബില്ലുകളിൽ ഒപ്പുവയ്ക്കാത്തത് ഗവർണറുടെ നിലപാടാണെന്നും നിയമോപദേശം തേടുന്നത് ഭരണഘടനാപരമായ അവകാശവും അധികാരവുമാണെന്നും വി മുരളീധരൻ പറഞ്ഞു. ആരിഫ് മുഹമ്മദ് ഖാൻ നിലപാട് പറയാൻ മടികാണിച്ചിട്ടില്ലാത്ത വ്യക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button