ന്യൂഡൽഹി: സത്യജിത്ത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷനായി ഉടൻ ചുമതലയേൽക്കുമെന്ന് നടൻ സുരേഷ് ഗോപി. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിർദ്ദേശിച്ച തീയതിയിലും സമയത്തും നിർദ്ദേശങ്ങൾ അനുസരിച്ച് തന്നെ താൻ ചെയർമാനായി ചുമതലയേൽക്കുമെന്ന് അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രിയ്ക്കും ആഭ്യന്തരമന്ത്രിക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
ഇന്ത്യൻ പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, എന്റെ സുഹൃത്ത് അനുരാഗ് സിംഗ് ഠാക്കൂർ തുടങ്ങിയവർക്ക് നന്ദി അറിയിക്കുന്നു. കൊൽക്കത്തയിലെ സത്യജിത് റായ് ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ സ്ഥാനത്തേക്ക് ക്ഷണം ലഭിച്ചിരുന്നു. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിർദ്ദേശിച്ച തീയതിയിലും സമയത്തും നിർദ്ദേശങ്ങൾ അനുസരിച്ച് താൻ ചെയർമാനായി ചുമതലയേൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാവരുടെയും പിന്തുണയും പ്രാർത്ഥനയും ഉണ്ടായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments