Latest NewsIndiaNews

സ്മൃതി ഇറാനിയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ സംഭവം: കോൺഗ്രസ് നേതാവ് ദീപക് സിംഗിനെതിരെ കേസ്

ഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ സംഭവത്തിൽ കോൺഗ്രസ് നേതാവ് ദീപക് സിംഗിനെതിരെ കേസെടുത്തു. സ്മൃതി ഇറാനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനും പാകിസ്ഥാനി എന്ന് വിളിച്ചതിനും പ്രാദേശിക ബിജെപി നേതാവ് കേശവ് സിംഗ് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

സഞ്ജയ് ഗാന്ധി ആശുപത്രിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തതിനെതിരെ ദീപക് സിംഗ് രണ്ട് ദിവസത്തെ ധർണ സംഘടിപ്പിച്ചിരുന്നു. ഈ പ്രതിഷേധത്തിനിടെയാണ് ദീപക് സിംഗ് സ്മൃതി ഇറാനിയെ പാകിസ്ഥാനി എന്ന് വിശേഷിപ്പിച്ചത്. ദീപക് സിംഗ് നടത്തിയ പരാമർശത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button