ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഉള്ള സംസ്ഥാനമാണ് കേരളം എന്ന വ്യവസായ മന്ത്രി പി രാജീവിന്റെ പ്രസ്താവനയ്‌ക്കെതിരെ പരിഹാസവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. കേരളം വികസിച്ചത് കൊണ്ടല്ല ഉമ്മൻ ചാണ്ടി ഇറക്കിയ നിയമം കൊണ്ട് പഴയ ഹോട്ടലുകൾ ഫൈവ് സ്റ്റാർ ആയതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സന്ദീപിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
അയ്യോ മന്ത്രി സഖാവേ അത് കേരളം വികസിച്ചത് കൊണ്ടല്ല. കുടിയന്മാർക്ക് ഇരുന്ന് കുടിക്കാൻ പഞ്ചനക്ഷത്ര നിലവാരം വേണമെന്ന പഴയ ആരോഗ്യ മന്ത്രി വി.എം സുധീരൻ്റെ കടുംപിടുത്തത്തെ തുടർന്ന് ഉമ്മൻചാണ്ടി എടുത്ത ഉടായിപ്പ് തീരുമാനം കൊണ്ടാണ്. ബാർ ലൈസൻസ് കിട്ടാൻ പഴയ ഹോട്ടലുകൾ എല്ലാം അതോടെ 5 സ്റ്റാർ ആയി മാറി. അങ്ങനെയാണ് കേരളത്തിൽ കൂടുതൽ പഞ്ചനക്ഷത്ര ബാറുകൾ ഉണ്ടായത്. അല്ലാതെ കേരളത്തിൻ്റെ നിക്ഷേപ സൗഹൃദ അന്തരീക്ഷം കണ്ട് ആകൃഷ്ടരായി നിക്ഷേപകർ ബീമാനം കേറി വന്നത് അല്ല.
എന്ത് നെറികേടും ന്യായീകരിക്കാൻ ഉളുപ്പില്ലായ്മയും അത് തൊണ്ട തൊടാതെ വിഴുങ്ങാൻ കുറേ അണികളും ഉണ്ടെന്ന് കരുതി മുഴുവൻ ആൾക്കാരെയും അന്തം കമ്മി ഗണത്തിൽ പെടുത്തരുത്. കള്ള് വിൽക്കാൻ കുറേ മുതലാളിമാർ പഞ്ചനക്ഷത്ര കെട്ടിടങ്ങൾ പണിത് ഇട്ടത് സ്വന്തം ഭരണ നേട്ടം ആണെന്ന് അവകാശപ്പെടാൻ അപാര തൊലിക്കട്ടി വേണം. ഇത് കേൾക്കുമ്പോൾ ഉന്മാദത്തിൻ്റെ പരകോടിയിൽ എത്തുന്ന അണികളാണ് ഈ നാടിൻ്റെ ശാപം.
Post Your Comments