CricketLatest NewsArticleNewsSports

ഏകദിന ക്രിക്കറ്റ് ലോകകപ്പിന് തുടക്കമാകാൻ ദിവസങ്ങൾ മാത്രം: വേദികളറിയാം

ഐ.സി.സി.യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ പതിമൂന്നാമത് പതിപ്പാണ് ക്രിക്കറ്റ് ലോകകപ്പ് 2023. 2013-ൽ ലണ്ടനിൽ ചേർന്ന യോഗത്തിൽ ആണ് ഇന്ത്യയെ 2023 ലോകകപ്പിന്റെ ആതിഥേയരായി അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി പ്രഖ്യാപിച്ചത്. ഇന്ത്യയിൽ മാത്രമായി നടക്കുന്ന രണ്ടാമത് ഏകദിന ക്രിക്കറ്റ് ലോകകപ്പാണിത്.

Read Also : ക​ടു​വയെ വ​ഴി​യ​രി​കി​ൽ അ​വ​ശ​നി​ല​യി​ൽ കണ്ടെത്തി: ത​ല​യി​ലും ചെ​വി​ക​ൾ​ക്ക് സ​മീ​പ​ത്തും മു​റി​വു​ക​ൾ

2023 ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് 2023 ഒക്ടോബർ 5 മുതൽ നവംബർ 19 വരെയാണ് ഇന്ത്യയിൽ നടക്കുന്നത്. ആകെ 10 ടീമുകൾ ആണ് വരാനിരിക്കുന്ന ലോകകപ്പിൽ പങ്കെടുക്കുന്നത്. ലോകകപ്പിൽ ആതിഥേയരായ ഇന്ത്യയ്ക്കൊപ്പം അഫ്ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ന്യൂസിലാൻഡ്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളും നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്. 2020-2023 ഐസിസി ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ ലീഗിലെ പ്രകടനത്തിലൂടെയാണ് ഈ ടീമുകൾ തങ്ങളുടെ സ്ഥാനങ്ങൾ നേടിയത്. ശേഷിക്കുന്ന രണ്ട് ടീമുകളെ സിംബാബ്‌വെയിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിലൂടെ തീരുമാനിക്കും.

Read Also : ബ​സ് കാ​ത്തി​രു​ന്ന ഒ​മ്പ​തു വ​യ​സുകാരിയെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പീഡിപ്പിച്ചു: 51-കാരന് ഏഴ്‌ കൊല്ലം കഠിനതടവും പിഴയും

ലോകകപ്പിലെ 48 മത്സരങ്ങളും 10 വേദികളിലായിട്ടാണ് നടക്കുന്നത്‌. ഏകദിന ക്രിക്കറ്റിന്റെ മുൻനിര ടൂർണമെന്റ് നാലാം തവണയും, 2011-ൽ സ്വന്തം തട്ടകത്തിൽ ടീം ഇന്ത്യയുടെ അഭിമാനകരമായ ലോകകപ്പ് വിജയത്തിന് ശേഷമുള്ള ആദ്യത്തേതുമാണ്. ചെന്നൈ, ഡൽഹി, അഹമ്മദാബാദ്, പൂനെ, ധർമ്മശാല, ലഖ്‌നൗ, മുംബൈ, കൊൽക്കത്ത, ബെംഗളൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് ഇന്ത്യയുടെ മത്സരങ്ങൾ നടക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button