ThiruvananthapuramLatest NewsKeralaNattuvarthaNews

സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെ ക്രമക്കേട്: രജിസ്‌ട്രാറുടെ റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സംഘങ്ങളിൽ നടക്കുന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് റിപ്പോർട്ട് പുറത്തുവിട്ട് സഹകരണ രജിസ്ട്രാർ. യുഡിഎഫ് ഭരിക്കുന്ന സംഘങ്ങളിലാണ് ഏറ്റവും കൂടുതൽ ക്രമക്കേട് നടന്നതെന്നാണ് കണ്ടെത്തൽ. ക്രമക്കേടുണ്ടായ 272 സഹകരണ സംഘങ്ങളിൽ 202 എണ്ണത്തിലും ഭരണം യുഡിഎഫ് സമിതിക്കാണെന്നും തിരുവനന്തപുരം ജില്ലയിലെ സഹകരണ സംഘങ്ങളിലാണ് കൂടുതൽ തട്ടിപ്പുകള്‍ നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

സംസ്ഥാനത്ത് ആകെ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള 16,255 സഹകരണ സംഘങ്ങളിൽ 272 സഹകരണ സംഘങ്ങളിലാണ് രജിസ്ട്രാറുടെ അന്വേഷണത്തിൽ പല തരത്തിലുള്ള ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയത്. ഇതിൽ 202 സഹകരണ സംഘങ്ങളിലും യുഡിഎഫ് ഭരണ സമിതിയാണുള്ളത്. എൽഡിഎഫ് നേതൃത്വം നൽകുന്ന 63 സംഘങ്ങളിലും ബിജെപിയുടെ നിയന്ത്രണത്തിലുള്ള ഏഴ് സംഘങ്ങളിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.

കാവേരി തര്‍ക്കം: കര്‍ണാടകയില്‍ വെള്ളിയാഴ്ച ബന്ദ്, സംസ്ഥാനം സ്തംഭിപ്പിക്കാനൊരുങ്ങി കന്നഡ സംഘടനകള്‍

തിരുവനന്തപുരം ജില്ലയിൽ യുഡിഎഫ് ഭരിക്കുന്ന 29 സഹകരണ സംഘങ്ങളിലാണ് ക്രമക്കേട് നടന്നത്. പത്തനംതിട്ട ജില്ലയിലാണ് എൽഡിഎഫ് ഭരിക്കുന്ന സഹകരണ സംഘങ്ങളിൽ കൂടുതൽ തട്ടിപ്പ് നടന്നിരിക്കുന്നത്. ഇവിടെ 25 സംഘങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്. യുഡിഎഫിന്‍റെ 9 സംഘങ്ങളിലും തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button