പാലക്കാട്: സപ്ലൈകോ നെല്ല് സംഭരണത്തിൽ വ്യാപക ക്രമക്കേടെന്ന് വിജിലൻസ് കണ്ടെത്തല്‍. പാലക്കാട് സപ്ലൈകോ നെല്ല് സംഭരണ ഓഫീസിലാണ് ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്. മില്ലുകളിലെ സാംപിളെടുത്ത് ഗുണനിലവാരം പരിശോധിക്കണമെന്ന ചട്ടം പൂർണമായി ലംഘിച്ചതായും, കർഷകരിൽനിന്ന് മില്ലുകൾ നെല്ലളക്കുന്നതിന്റെ കണക്കും രേഖകളും കണ്ടെത്താനായില്ലെന്നും വിജിലൻസ് അറിയിച്ചു. കാലങ്ങളായി കർഷകർ ഉന്നയിക്കുന്ന പരാതികളാണ് വിജിലന്‍സ് പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്.
കർഷകർക്കായി സർക്കാർ നിര്‍ദ്ദേശിക്കുന്ന പല ആനുകൂല്യങ്ങളും, മില്ലുടമകളോ ഇടനിലക്കാരോ കയ്യടക്കുന്നുവെന്ന പരാതി വ്യാപകമായിരുന്നു. സപ്ലൈകോ ജില്ലാ ഓഫീസിലും മില്ലുകളിലും, സംഭരണ കേന്ദ്രങ്ങളിലുമെല്ലാം വിജിലൻസ് നടത്തിയ പരിശോധനയിൽ തട്ടിപ്പുകൾ വ്യക്തമായി.
കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ നെല്ല് സംഭരിച്ചതായും സാംപിളുകൾ പരിശോധിക്കുന്നതിൽ വീഴ്ച വരുത്തിയതായും വിജിലൻസ് കണ്ടെത്തി. സപ്ലൈകോ ഉദ്യോഗസ്ഥർ കർഷകരെയും പാഠശേഖരസമിതിയെയും നേരിട്ട് കാണണമെന്ന ചട്ടങ്ങൾ പാലിച്ചില്ലെന്നും വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
Post Your Comments