മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ ട്രെയിന്‍ പ്‌ളാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായ സംഭവത്തില്‍ റെയില്‍വേ ജീവനക്കാരന്റെ ഭാഗത്ത് നിന്നും സംഭവിച്ചത് ഗുരുതര വീഴ്ച. ജീവനക്കാരന്‍ മൊബൈല്‍ ഉപയോഗിച്ചതാണ് അപകടത്തിലേക്ക് വഴിതെളിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
Read Also: ഞങ്ങളുടെ 70 ലക്ഷം രൂപ നഷ്ടപ്പെട്ടു, വെറും 200 രൂപയല്ലേ ഉള്ളൂ അത് എങ്കിലും ചിലവാക്കി കൂടെ: രാജസേനൻ
ചൊവ്വാഴ്ചയാണ് മഥുര ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്‌ളാറ്റ്‌ഫോമിലേക്ക് ട്രെയിന്‍ പാഞ്ഞുകയറി അപകടമുണ്ടായത്. ട്രെയിനില്‍ സ്ഥാപിച്ചിട്ടുള്ള സുരക്ഷാ കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ലോക്കോ പൈലറ്റ് ഇറങ്ങിയ ശേഷം ഒരു റെയില്‍വേ ഉദ്യോഗസ്ഥന്‍ ക്യാബിനില്‍ കയറുന്നത് വീഡിയോയില്‍ കാണാം. ശേഷം തന്റെ ബാഗ് എഞ്ചിന്‍ ത്രോട്ടിലില്‍ വയ്ക്കുന്നു. ബാഗിന്റെ സമ്മര്‍ദ്ദത്തില്‍ ത്രോട്ടില്‍ മുന്നോട്ട് നീങ്ങിയത് ശ്രദ്ധിക്കാതെ ജീവനക്കാരന്‍ ഫോണില്‍ മുഴുകിയിരിക്കുന്നത് ദൃശ്യങ്ങളില്‍ ഉള്ളത്.
ട്രെയിന്‍ പ്‌ളാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറിയപ്പോഴാണ് ജീവനക്കാരന്‍ ശ്രദ്ധിക്കുന്നത്. ട്രെയിന്‍ നിര്‍ത്താന്‍ ജീവനക്കാരന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. സംഭവത്തില്‍ റെയില്‍വേ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
Post Your Comments