
ലക്‌നൗ: വീട്ടില്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. വീട്ടുടമ റയീസ് (45), മകന്‍ സല്‍മാന്‍ (25) എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ 153 എ, 153 ബി വകുപ്പുകള്‍ പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. ഭഗത്പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബുധന്‍പൂര്‍ അലിഗഞ്ചിലാണ് വീടിന് മുകളില്‍ പാക് പതാക ഉയര്‍ത്തിയത്.
Read Also: മുത്തങ്ങയിൽ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
റയീസിന്റെ വീടിന് മുകളില്‍ പാക് പതാക സ്ഥാപിച്ചതിന്റെ വീഡിയോ ആരോ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. പിന്നാലെ ഇത് വൈറലായി. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചയുടന്‍ പൊലീസ് സ്ഥലത്തെത്തി. വീടിന്റെ മേല്‍ക്കൂരയില്‍ പാക് പതാക പാറുന്നതിന്റെ വീഡിയോ പകര്‍ത്തിയ ശേഷം ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസും മറ്റ് ഏജന്‍സികളും അച്ഛനെയും മകനെയും ചോദ്യം ചെയ്തുവരികയാണ്.
കേസില്‍ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി എഎസ്പി ഹേംരാജ് മീണ സ്ഥിരീകരിച്ചു.
Post Your Comments