Latest NewsKeralaNews

സഹകരണ ബാങ്കില്‍ നിന്ന് ജപ്തി സൂചന, ആത്മഹത്യക്കു ശ്രമിച്ച കുടുംബത്തിലെ വയോധിക മരിച്ചു

തൃശൂര്‍: സഹകരണ ബാങ്കില്‍ നിന്ന് ജപ്തി സൂചന നല്‍കിക്കൊണ്ടുള്ള നോട്ടീസ് ലഭിച്ചതിനു പിന്നാലെ ആത്മഹത്യക്കു ശ്രമിച്ച കുടുംബത്തിലെ വയോധിക മരിച്ചു. അമിതമായി ഉറക്കഗുളിക അകത്തു ചെന്നതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കറുകുറ്റി അപോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാതിക്കുടം മച്ചിങ്ങല്‍ വീട്ടില്‍ തങ്കമണി (69) യാണ് വ്യാഴാഴ്ച വൈകീട്ടോടെ മരിച്ചത്.

Read Also: ശരീരഭാരം നിയന്ത്രിക്കുവാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!! പുതിനയില ഇങ്ങനെ ഉപയോഗിക്കൂ, ഫലം ഉറപ്പ്

കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് തങ്കമണി മകള്‍ ഭാഗ്യലക്ഷ്മി(36) ചെറുമകന്‍ അതുല്‍കൃഷ്ണ( 10) എന്നിവരെ അമിതമായി ഉറക്കഗുളിക അകത്തു ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2016 ല്‍ കാടുകുറ്റി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും ഇവര്‍ 16 ലക്ഷം രൂപ ലോണ്‍ എടുത്തിരുന്നു. എന്നാല്‍ ലോണ്‍ കുടിശിക അധികമായതോടെ തിരിച്ചടക്കുവാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നെങ്കിലും ബാങ്ക് അധികൃതര്‍ അതിന് തയ്യാറായിരുന്നില്ല.

ജപ്തി സൂചന നല്‍കിക്കൊണ്ട് ഡിമാന്‍ഡ് നോട്ടീസ് ലഭിച്ചതിനു പിന്നാലെ, മാനസിക സംഘര്‍ഷത്തില്‍ ആയതോടെയാണ് കുടുംബം ആത്മഹത്യക്ക് ശ്രമിച്ചത്. കാടുകുറ്റി ബാങ്കില്‍ നിന്ന് ലോണ്‍ കുടിശികയുള്ള നിരവധി പേര്‍ക്ക് ജപ്തി നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും ഒരുപാട് പേര്‍ ജപ്തി ഭീഷണിയെ തുടര്‍ന്ന് വലിയ പ്രതിസന്ധിയിലാണെന്നും പറയപ്പെടുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button