അമിത ശരീരഭാരത്താൽ ബുദ്ധിമുട്ടുന്നവർ കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്.
കലോറി വളരെ കുറവുള്ള ഒന്നാണ് പുതിനയില. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ പുതിനയില ദഹന പ്രശ്നങ്ങള്‍ക്ക് ഉത്തമ പരിഹാരം കൂടിയാണ്. അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാനും ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും പുതിന സഹായിക്കുന്നു.
read also: കേരളീയം ജനകീയോത്സവം: കൊച്ചി വാട്ടർ മെട്രോയെ അടുത്തറിയാൻ തലസ്ഥാനവാസികൾക്കും അവസരം
വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് പുതിനയിലയിട്ട പാനീയങ്ങള്‍, പുതിനയില ചട്നി തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. പുതിനയിലയിട്ട വെള്ളം പതിവായി കുടിക്കുന്നത് മലബന്ധം തടയാനും സഹായിക്കും.
വിറ്റാമിൻ എ, സി തുടങ്ങിയവയും മറ്റ് പോഷകങ്ങളും ആന്റിഓക്സിഡന്റുകളും അടങ്ങിയ പുതിനയില വായുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. അസിഡിറ്റി പ്രശ്നങ്ങള്‍ക്ക് പുതിന നല്ലതാണ്. ചെറുചൂടുവെളളത്തില്‍ പുതിനയുടെ നീര് ഒരു സ്പൂണ്‍ കലര്‍ത്തി കുടിച്ചാല്‍ ആശ്വാസം ലഭിക്കും.
ഇത് ഒരു നിർണ്ണയമോ ചികിത്സാ രീതിയോ അല്ല. ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.
Post Your Comments