PathanamthittaKeralaNattuvarthaLatest NewsNews

കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ടി​ച്ച് ഗു​രു​ത​ര പരിക്ക്: ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

മ​ല്ല​പ്പു​ഴ​ശേ​രി പു​ന്ന​ക്കാ​ട് ക​ര്‍​ത്ത​വ്യം ക​ന്ന​ടി​യി​ല്‍ ര​സ്മി​നാ​ണ് (29) മ​രി​ച്ച​ത്

കോ​ഴ​ഞ്ചേ​രി: കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. മ​ല്ല​പ്പു​ഴ​ശേ​രി പു​ന്ന​ക്കാ​ട് ക​ര്‍​ത്ത​വ്യം ക​ന്ന​ടി​യി​ല്‍ ര​സ്മി​നാ​ണ് (29) മ​രി​ച്ച​ത്. ഓ​ട്ടോ ഡ്രൈ​വ​ര്‍ പു​ന്ന​ക്കാ​ട് പേ​രാ​ത്ര​യി​ല്‍ ര​തീ​ഷ് (28) കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഗു​രു​ത​ര പ​രിക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ലാ​ണ്.

Read Also : കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ കാണാതായ യുവാക്കളുടെ തന്നെയാണെന്ന് സ്ഥിരീകരണം

ടി​കെ റോ​ഡി​ൽ തെ​ക്കേ​മ​ല​യ്ക്കും കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് സ്‌​റ്റേ​ഡി​യ​ത്തി​നും മ​ധ്യേ തി​ങ്ക​ളാ​ഴ്ച രാ​ത്രി 7.15 ഓ​ടെ​യാ​ണ് അ​പ​ക​ടം നടന്നത്. ആ​ല​പ്പു​ഴ​യി​ല്‍ നി​ന്ന് തെ​ങ്കാ​ശി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സും തെ​ക്കേ​മ​ല ഭാ​ഗ​ത്തുനി​ന്നു വ​ന്ന ഓ​ട്ടോറി​ക്ഷ​യും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ര​സ്മിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button