ഉജ്ജയിൻ: ബലാത്സംഗത്തിനിരയായ പന്ത്രണ്ടുവയസുകാരി അര്‍ദ്ധനഗ്നയായി ചോരയൊലിപ്പിച്ച് നടുറോഡിൽ. സഹായം ചോദിച്ച് ഓരോ വീടുകളും കയറിയിറങ്ങിയപ്പോൾ ആട്ടിയോടിച്ച് നാട്ടുകാർ. മദ്ധ്യപ്രദേശിലെ ഉജ്ജയിനിലാണ് നാടിനെ നടുക്കിയ ക്രൂരത നടന്നത്.
പീഡനത്തിന് ഇരയായ പെൺകുട്ടി സഹായം ചോദിച്ച് ഓരോ വീടുകളിലും കയറിയിറങ്ങുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. ഈ പെണ്‍കുട്ടിയെ ആട്ടിപ്പായിക്കുകയാണ് നാട്ടുകാർ ചെയ്തത്.
read also: ട്രൂഡോ ഉന്നയിച്ച വാദങ്ങള്‍ തെറ്റ്, ഇന്ത്യയുടെ നയം അതല്ല; കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍
കുട്ടി സഹായം ചോദിച്ച് ഓരോ വീടുകളും കയറിയിറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. അലഞ്ഞു തിരിഞ്ഞു ഒരു ആശ്രമത്തില്‍ എത്തിയ പെൺകുട്ടിയെ അവിടത്തെ പൂജാരി അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ മൊഴിയെടുക്കാൻ പൊലീസ് എത്തിയെങ്കിലും സംസാരിക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. സംഭവത്തില്‍ പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
Post Your Comments