സാംസംഗിന്റെ എം സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണാണ് സാംസംഗ് ഗാലക്സി എം14 5ജി. മാസങ്ങൾക്കു മുൻപാണ് ഇവ വിപണിയിൽ അവതരിപ്പിച്ചത്. കുറഞ്ഞ കാലയളവിനുള്ളിൽ ഒട്ടനവധി ആരാധകരെ നേടിയെടുക്കാൻ ഈ ഹാൻഡ്സെറ്റിന് സാധിച്ചിട്ടുണ്ട്. പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
6.6 ഇഞ്ച് ഫുൾ പിഎൽഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 2408×1080 ആണ് പിക്സൽ റെസല്യൂഷൻ. ഒക്ട കോർ എക്സിനോസ് 1330 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 13 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 50 മെഗാപിക്സൽ പ്രൈമറി സെൻസർ ഉള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്.
Also Read: ഓരോ തലസ്ഥാനവാസിയും കേരളീയത്തിന്റെ സംഘാടകനാകണം, പുകൾപെറ്റ ആതിഥ്യ മര്യാദ ലോകം അറിയണം: മുഖ്യമന്ത്രി
25 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 6,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 4 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന സാംസംഗ് ഗാലക്സി എം 14 5ജിയുടെ ഇന്ത്യൻ വിപണി വില 14,665 രൂപയാണ്.
Post Your Comments