Latest NewsNewsBusiness

കളർ മർച്ചൻസ് കോ-ഓർപ്പറേറ്റീവ് ബാങ്കിനെതിരെ നടപടി കടുപ്പിച്ച് ആർബിഐ, പണം പിൻവലിക്കുന്നതിലും നിയന്ത്രണം

ബാങ്കിന്റെ സേവിംഗ്സ് അക്കൗണ്ടുകളിൽ നിന്നോ, കറന്റ് അക്കൗണ്ടുകളിൽ നിന്നോ പരമാവധി 50,000 രൂപ മാത്രമാണ് പിൻവലിക്കാൻ സാധിക്കുകയുള്ളൂ

പ്രമുഖ സഹകരണ ബാങ്കായ കളർ മർച്ചൻസ് കോ-ഓർപ്പറേറ്റീവ് ബാങ്കിന് മേൽ നിയന്ത്രണങ്ങൾ കർശനമാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. സഹകരണ ബാങ്കിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനെ തുടർന്നാണ് ആർബിഐ നടപടി കടുപ്പിച്ചത്. ഇതോടെ, ഉപഭോക്താക്കൾക്ക് നിശ്ചിത തുകയ്ക്ക് മുകളിൽ പണം പിൻവലിക്കുന്നതിന് ആർബിഐ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആറ് മാസത്തേക്കാണ് ആർബിഐ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുക.

നിക്ഷേപകർക്ക് കളർ മർച്ചൻസ് കോർപ്പറേറ്റീവ് ബാങ്കിന്റെ സേവിംഗ്സ് അക്കൗണ്ടുകളിൽ നിന്നോ, കറന്റ് അക്കൗണ്ടുകളിൽ നിന്നോ പരമാവധി 50,000 രൂപ മാത്രമാണ് പിൻവലിക്കാൻ സാധിക്കുകയുള്ളൂ. കൂടാതെ, ബാങ്കിന് ആർബിഐയുടെ അനുവാദമില്ലാതെ ഗ്രാൻഡ് നൽകാനോ, വായ്പ പുതുക്കാനോ, നിക്ഷേപം നടത്താനോ, ബാധ്യത വരുത്താനോ, പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കാനോ സാധിക്കുകയില്ല.

Also Read: നഷ്ടം നികത്താൻ കെഎസ്ഇബി! ഒക്ടോബറിലും സർചാർജ് ഈടാക്കാൻ സാധ്യത

യോഗ്യരായ നിക്ഷേപകർക്ക് ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷനിൽ നിന്ന് 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളുടെ ഇൻഷുറൻസ് ക്ലെയിം തുകകൾ സ്വീകരിക്കാനുള്ള അർഹതയുണ്ടെന്ന് ആർബിഐ വ്യക്തമാക്കി. കൂടാതെ, നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണങ്ങൾ നടത്തരുതെന്നും ആർബിഐ അറിയിച്ചിട്ടുണ്ട്. അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കാണ് കളർ മർച്ചന്റ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button