സംസ്ഥാനത്ത് ഒക്ടോബർ മാസത്തിലും ഉപഭോക്താക്കളിൽ നിന്ന് സർചാർജ് ഈടാക്കാൻ ഒരുങ്ങി കെഎസ്ഇബി. അധിക വൈദ്യുതി വാങ്ങിയ ചെലവിന്റെ നഷ്ടം നികത്തുന്നതിനാണ് ഉപഭോക്താക്കളിൽ നിന്ന് ഒക്ടോബറിലും സർചാർജ് ഈടാക്കുന്നത്. ഒരു യൂണിറ്റിന് 19 പൈസ വീതമാണ് സർചാർജായി നൽകേണ്ടത്. 10 പൈസ കെഎസ്ഇബിയും 9 പൈസ വൈദ്യുതി റെഗുലേറ്ററി കമ്മീഷനും നിശ്ചയിച്ചതാണ്. അതേസമയം, ഈ ആഴ്ച താരിഫ് പരിഷ്കരണം പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ഇതോടെ, ഒക്ടോബറിൽ ഭാരിച്ച തുക ഇലക്ട്രിസിറ്റി ബില്ലായി നൽകേണ്ടിവരും.
ഓഗസ്റ്റ് മാസം പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതോടെ 41.57 കോടി രൂപയുടെ അധിക ചെലവാണ് കെഎസ്ഇബിക്ക് ഉണ്ടായിട്ടുള്ളത്. ഈ നഷ്ടം നികത്താൻ പരമാവധി 37 പൈസയെങ്കിലും സെസ് പിരിക്കേണ്ടതുണ്ട്. എന്നാൽ, ഈ മാസം 10 പൈസ വീതം പിരിക്കാൻ മാത്രമാണ് നിയമം അനുവദിക്കുന്നുള്ളൂ. ഈ സാഹചര്യത്തിൽ കെഎസ്ഇബി, വൈദ്യുതി റെഗുലേറ്ററി കമ്മീഷനെ സമീപിച്ചതോടെയാണ് 19 പൈസ സെസ് പിരിക്കാൻ തീരുമാനമായത്.
Post Your Comments