വിവരാവകാശ പ്രവർത്തകന് നേരെ ആക്രമണം: കേസെടുത്ത് പോലീസ്

കൊച്ചി: വിവരാവകാശ പ്രവർത്തകന് നേരെ ആക്രമണം. കൊച്ചിയിലാണ് സംഭവം. വിവരാവകാശ പ്രവർത്തകൻ കെ ടി ചെഷയറിനെതിരെയാണ് ആക്രമണം ഉണ്ടായത്. നാലംഗ സംഘമാണ് വിവരാവകാശ പ്രവർത്തകൻ കെ ടി ചെഷയറിനെ ആക്രമിച്ചത്.

Read Also: ഓരോ തലസ്ഥാനവാസിയും കേരളീയത്തിന്റെ സംഘാടകനാകണം, പുകൾപെറ്റ ആതിഥ്യ മര്യാദ ലോകം അറിയണം: മുഖ്യമന്ത്രി

തൃപ്പൂണിത്തുറ കണിയാമ്പുഴ പാലത്തിന് സമീപത്ത് വെച്ചാണ് ആക്രമണം നടന്നത്. പരിക്കേറ്റ ചെഷയറിനെ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ കാലിന്റെയും കൈയ്യുടെയും എല്ലുകൾ ഒടിഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഹിൽപാലസ് പോലീസ് അറിയിച്ചു. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

Read Also: അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യത: കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

Share
Leave a Comment