ThiruvananthapuramKeralaNattuvarthaLatest NewsNews

ഡെലിവറി ബോയിയെ മർദിച്ച് അവശനാക്കി, തെറിവിളിയും ആക്രമണവും, ഡെലിവറി സാധനങ്ങളുമായി മുങ്ങി: സ്ഥിരം പ്രതി പിടിയില്‍

കഠിനംകുളം മുണ്ടൻചിറ മണക്കാട്ടിൽ വീട്ടിൽ തമ്പുരു എന്ന വിഷ്ണുവിനെ(24)യാണ് അറസ്റ്റ് ചെയ്തത്

തിരുവനന്തപുരം: ഓൺലൈൻ വഴി ഓർഡർ ചെയ്ത സാധനങ്ങൾ വിതരണം ചെയ്യുന്നതിനിടെ ഡെലിവറി ബോയിയെ മർദിച്ച് അവശനാക്കിയശേഷം ഡെലിവറി സാധനങ്ങളുമായി മുങ്ങിയ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി അറസ്റ്റിൽ. കഠിനംകുളം മുണ്ടൻചിറ മണക്കാട്ടിൽ വീട്ടിൽ തമ്പുരു എന്ന വിഷ്ണുവിനെ(24)യാണ് അറസ്റ്റ് ചെയ്തത്. കഠിനംകുളം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

Read Also : വന്ദേ ഭാരതിന് തലശേരിയില്‍ സ്റ്റോപ്പ് അനുവദിക്കണം, റെയില്‍വേ മന്ത്രിക്ക് കത്തയച്ച് സ്പീക്കര്‍ എ.എന്‍ ഷംസീര്‍

കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മുണ്ടൻചിറ പള്ളിക്ക് മുന്നിൽ ആയിരുന്നു സംഭവം. ചിറയിൻകീഴ് ശാർക്കര സ്വദേശി ശരത്ത് ഓൺലൈൻ സാധനങ്ങൾ ഡെലിവറി ചെയ്യുന്നതിനായി പോകുന്നതിനിടെ വിഷ്ണു ബൈക്ക് തടഞ്ഞ് നിര്‍ത്തിയശേഷം അസഭ്യം വിളിച്ചു. തുടർന്ന്, ശരത്തിന്‍റെ മുഖത്ത് ഇടിച്ചശേഷം വിഷ്ണു ഡെലിവറി ബാഗിൽ നിന്ന് സാധനങ്ങൾ എടുക്കാൻ ശ്രമിച്ചു.

തുടര്‍ന്ന്, ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ എടുക്കാന്‍ ശ്രമിച്ചത് ശരത് തടഞ്ഞു. ഇതോടെ ബൈക്കിൽ നിന്ന് ശരത്തിനെ ചവിട്ടി താഴെയിട്ട പ്രതി ഇയാളെ വീണ്ടും മർദ്ദിച്ച ശേഷം ഡെലിവറി ബാഗുമായി കടക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. തുടർന്ന്, കഠിനംകുളം പൊലീസ് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതി പിടിയിലായത്. പിടിയിലായ വിഷ്ണു പോക്സോ കേസുൾപ്പെടെ 16 ഓളം കേസുകളിൽ പ്രതിയാണെന്ന് കഠിനംകുളം പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button