NattuvarthaLatest NewsIndiaNews

ചക്രത്തിൽ സാരി കുരുങ്ങി റോഡിൽ വീണ് സ്കൂട്ടർ യാത്രക്കാരി മരിച്ചു

കാസർ​ഗോഡ് മധൂരിൽ താമസിക്കുന്ന സുമ നാരായണ ഗട്ടിയാണ്(52) മരിച്ചത്

മംഗളൂരു: ചക്രത്തിൽ സാരി കുരുങ്ങി വീണ് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. കാസർ​ഗോഡ് മധൂരിൽ താമസിക്കുന്ന സുമ നാരായണ ഗട്ടിയാണ്(52) മരിച്ചത്.

Read Also : സ്കില്ലറ്റ് ഉപയോഗിച്ച് കുത്തിയത് 30 തവണ, അമ്മയെ കൊലപ്പെടുത്തിയ വിദ്യാർത്ഥിനിയെ കോളേജിൽ നിന്ന് പുറത്താക്കി

ഉള്ളാളിനടുത്ത തൊക്കോട്ട് ദേശീയ പാത 66-ൽ ആണ് സംഭവം. ദക്ഷിണ കന്നട ജില്ലയിലെ ബണ്ട്വാൾ നെട്ല സ്വദേശിനിയായ സുമ ഞായറാഴ്ച വൈകുന്നേരം ബന്ധുവീട്ടിൽ നിന്ന് സഹോദരനൊപ്പം തന്റെ സ്കൂട്ടറിൽ മധൂരിലെ ഭർതൃവീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്. സാരിയുടെ തലപ്പ് സ്കൂട്ടറിന്റെ ചക്രത്തിൽ കുരുങ്ങി റോഡിൽ വീഴുകയായിരുന്നു.

തലക്ക് സാരമായി പരുക്കേറ്റ് ആദ്യം കൊടേകാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സക്കായി പ്രവേശിച്ച മംഗളൂരു ദേർളക്കട്ട ആശുപത്രിയിലാണ് മരിച്ചത്. ഭർത്താവും മകനും രണ്ട് പെൺമക്കളുമുണ്ട്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button