KozhikodeKeralaNattuvarthaLatest NewsNews

നരിക്കുനിയിൽ തെ​രു​വു​നാ​യ ആ​ക്ര​മ​ണം: ബസ് കാത്തുനിന്ന യാത്രക്കാരന് പരിക്ക്

വൈ​കീ​ട്ട് ന​രി​ക്കു​നി സ്വ​ദേ​ശി​യാ​യ ശാ​ഹി​റി​നാണ്(33) ക​ടിയേറ്റത്

ന​രി​ക്കു​നി: പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ ആ​ക്ര​മ​ണം രൂക്ഷമാകുന്നു. സ്റ്റാ​ൻ​ഡി​ൽ ബ​സ് കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന യാ​ത്ര​ക്കാ​ര​നെയാണ് തെ​രു​വു​നാ​യ ക​ടി​ച്ചത്. വൈ​കീ​ട്ട് ന​രി​ക്കു​നി സ്വ​ദേ​ശി​യാ​യ ശാ​ഹി​റി​നാണ്(33) ക​ടിയേറ്റത്.

ന​രി​ക്കു​നി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​ക്ക് ശേ​ഷം താ​മ​ര​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ‌

നാ​യയുടെ പ​രാ​ക്ര​മം ക​ണ്ട് യാ​ത്ര​ക്കാ​ർ ബ​സി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ​തി​നാ​ലും സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രു​ടെ ഇ​ട​പെ​ട​ലും കാ​ര​ണം കൂ​ടു​ത​ൽ​ പേ​ർ​ക്ക് ക​ടി​യേ​റ്റി​ല്ല. തുടർന്ന്, ച​ത്ത​നി​ല​യി​ൽ ക​ണ്ട തെ​രു​വു​നാ​യ്ക്ക് പേ​വി​ഷ​ബാ​ധ​യു​ണ്ടോ എ​ന്ന​റി​യാ​ൻ പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സെന്ററിൽ പ​രി​ശോ​ധ​ന​ക്ക് കൊ​ണ്ടു​പോ​യി.

Read Also : വീട്ടമ്മയുടെ 19ലക്ഷം തട്ടിയ സംഭവം: പ്രതി അസം സ്വദേശി, തട്ടിപ്പ് നടത്തിയത് ആറ് വര്‍ഷം മുന്‍പത്തെ ഫോണ്‍നമ്പര്‍ ഉപയോഗിച്ച്

ദി​വ​സങ്ങൾക്ക് മു​മ്പ് കാ​രു​കു​ള​ങ്ങ​ര, മൂ​ർ​ഖ​ൻ​കു​ണ്ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ ഏ​ഴ് വ​യ​സാ​യ വി​ദ്യാ​ർ​ത്ഥി​നി​യു​ൾ​പ്പെ​ടെ ആ​റ് പേ​രെ​യും നാ​ല് വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും തെ​രു​വു​നാ​യ് ക​ടി​ച്ചി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഏ​ഴ് വ​യ​സുകാ​രി ഇ​പ്പോ​ഴും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.

അ​വ​സാ​നം ച​ത്ത​നി​ല​യി​ൽ ക​ണ്ട നാ​യെ പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പേ​വി​ഷ​ബാ​ധ​യു​ള്ള​താ​യി ക​ണ്ടെ​ത്തി. നി​പ കു​റ​ഞ്ഞു​വ​ന്ന​തോ​ടെ അ​ങ്ങാ​ടി​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ സ​ജീ​വ​മാ​യ​താ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് വീ​ണ്ടും തെ​രു​വു​നാ​യു​ടെ പ​രാ​ക്ര​മം. നാ​യ്ക്ക​ൾ ക​ട​ക​ളു​ടെ വ​രാ​ന്ത​യി​ലും സ്റ്റാ​ൻ​ഡി​ലു​മാ​ണ് താ​വ​ള​മ​ടി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button