കോട്ടയം: തിരുവനന്തപുരം-ചെന്നൈ സൂപ്പർ ഫാസ്റ്റ് ട്രെയിനിൽ ജനറൽ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്ത യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. ആലപ്പുഴ താമരക്കുളം ജിനു ഭവനത്തിൽ ജിനു സാമുവലാണ് (36) പിടിയിലായത്.
Read Also : ‘ഒന്നും പറയാനില്ല’: ജയിൽ മോചിതയായ ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മ മാധ്യമങ്ങളോട്
തൃപ്പൂണിത്തുറ എത്തുംമുമ്പ് ഇയാളുടെ ശല്യം സഹിക്കാതായപ്പോൾ യുവതി റെയിൽവേ കൺട്രോൾ റൂമിൽ അറിയിച്ചു. വിവരം കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷനിലേക്കു കൈമാറി. തുടർന്ന്, എസ്.എച്ച്.ഒ റെജി പി. ജോസഫിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ സി.വി. ലിബിൻ, ഗോകുൽ തിലക് എന്നിവർ ചേർന്ന് തൃപ്പൂണിത്തുറ സ്റ്റേഷനിലെത്തി പെൺകുട്ടിയിൽ നിന്ന് പരാതി എഴുതി വാങ്ങി.
തുടർന്ന്, യുവാവിനെ കോട്ടയത്തെത്തിച്ചു. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Leave a Comment