KottayamNattuvarthaLatest NewsKeralaNews

ട്രെയിനിൽ യു​വ​തി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം: യുവാവ്​ പിടിയിൽ

ആ​ല​പ്പു​ഴ താ​മ​ര​ക്കു​ളം ജി​നു ഭ​വ​ന​ത്തി​ൽ ജി​നു സാ​മു​വ​ലാ​ണ്​ (36)​ പി​ടി​യി​ലാ​യ​ത്

കോ​ട്ട​യം: തി​രു​വ​ന​ന്ത​പു​രം-​ചെ​ന്നൈ സൂ​പ്പ​ർ ഫാ​സ്റ്റ്​ ട്രെ​യി​നി​ൽ ജ​ന​റ​ൽ ക​മ്പാ​ർ​ട്ട്​​മെ​ന്‍റി​ൽ യാ​​​ത്ര ചെ​യ്ത യു​വ​തി​ക്കു​നേ​രെ​ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വ്​ പി​ടി​യി​ൽ. ആ​ല​പ്പു​ഴ താ​മ​ര​ക്കു​ളം ജി​നു ഭ​വ​ന​ത്തി​ൽ ജി​നു സാ​മു​വ​ലാ​ണ്​ (36)​ പി​ടി​യി​ലാ​യ​ത്.

Read Also : ‘ഒന്നും പറയാനില്ല’: ജയിൽ മോചിതയായ ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മ മാധ്യമങ്ങളോട്

തൃ​പ്പൂ​ണി​ത്തു​റ എ​ത്തും​മു​മ്പ്​ ഇ​യാ​ളു​ടെ ശ​ല്യം സ​ഹി​ക്കാ​താ​യ​പ്പോ​ൾ യു​വ​തി റെ​യി​ൽ​വേ ക​ൺ​ട്രോ​ൾ റൂ​മി​ൽ അ​റി​യി​ച്ചു. വി​വ​രം കോ​ട്ട​യം റെ​യി​ൽ​വേ പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ലേ​ക്കു കൈ​മാ​റി. തു​ട​ർ​ന്ന്,​ എ​സ്.​എ​ച്ച്.​ഒ റെ​ജി പി. ​ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി.​പി.​ഒ​മാ​രാ​യ സി.​വി. ലി​ബി​ൻ, ഗോ​കു​ൽ തി​ല​ക്​ എ​ന്നി​വ​ർ ചേ​ർ​ന്ന്​ തൃ​പ്പൂ​ണി​ത്തു​റ സ്റ്റേ​ഷ​നി​ലെ​ത്തി പെ​ൺ​കു​ട്ടി​യി​ൽ​ നി​ന്ന്​ പ​രാ​തി എ​ഴു​തി വാ​ങ്ങി.

തുടർന്ന്, യു​വാ​വി​നെ കോ​ട്ട​യ​ത്തെ​ത്തി​ച്ചു. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ്​ ചെ​യ്​​തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button