KasargodNattuvarthaLatest NewsKeralaNews

ഗൃഹനാഥൻ ചോര വാർന്ന് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ: വീടിന് പുറത്തും രക്തക്കറ, ദുരൂഹത

തൃക്കരിപ്പൂർ പരത്തിച്ചാൽ സ്വദേശി എം.വി ബാലകൃഷ്ണൻ(54 ) ആണ് മരിച്ചത്

കാസർ​ഗോഡ്: കാസർ​ഗോഡ് ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ പരത്തിച്ചാൽ സ്വദേശി എം.വി ബാലകൃഷ്ണൻ(54 ) ആണ് മരിച്ചത്.

Read Also : വീട്ടമ്മയുടെ 19ലക്ഷം തട്ടിയ സംഭവം: പ്രതി അസം സ്വദേശി, തട്ടിപ്പ് നടത്തിയത് ആറ് വര്‍ഷം മുന്‍പത്തെ ഫോണ്‍നമ്പര്‍ ഉപയോഗിച്ച്

വീട്ടിനുള്ളിൽ ചോര വാർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് പുറത്തും രക്തക്കറ കണ്ടെത്തി. കൊലപാതകമെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ, ബന്ധുക്കൾ ദുരൂഹത ആരോപിച്ചു.

Read Also : ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: തലയ്ക്ക് ​ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

ചന്തേര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button