Latest NewsKeralaNews

കരുവന്നൂര്‍ തട്ടിപ്പ്;ഇരകളാക്കപ്പെട്ടത് അയ്യായിരത്തിലേറെ നിക്ഷേപകര്‍, വല മുറുക്കി ഇ.ഡി – സിപിഎം കേന്ദ്രങ്ങൾ അങ്കലാപ്പിൽ

കൊച്ചി: കൂടാതെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ പി.ആര്‍ അരവിന്ദാക്ഷന്റെ അറസ്റ്റിന് പിന്നാലെ മുന്‍ അക്കൗണ്ടന്റ് ജില്‍സിനെയും ഇ.ഡി അറസ്റ്റ് ചെയ്തു. സിപിഎം സംസ്ഥാന സമിതി അംഗങ്ങളായ എ സി മൊയ്തീൻ എം എൽ എയും എം കെ കണ്ണനുമൊക്കെ കേന്ദ്ര ഏജൻസിയുടെ അന്വേഷണ പരിധിയിലാണ്. ഇതോടെ, സി.പി.എം കേന്ദ്രങ്ങൾ ആശങ്കയിലാണ്. അന്വേഷണം ആറിലേക്കൊക്കെ നീളും എന്ന കാര്യത്തിൽ വ്യക്തതയില്ല.

കരുവന്നൂര്‍ തട്ടിപ്പില്‍ ഇരകളാക്കപ്പെട്ടത് അയ്യായിരത്തിലേറെ നിക്ഷേപകരാണെന്നും റിപ്പോർട്ടുണ്ട്. സഹകരണ വകുപ്പിന്റെ കണക്ക് പ്രകാരം കാലാവധി പൂര്‍ത്തിയായ 150 കോടിയോളം രൂപ നിക്ഷേപകര്‍ക്ക് മടക്കി നല്‍കാനുണ്ട്. ചികിത്സയ്ക്കും വിവാഹ ആവശ്യങ്ങള്‍ക്കും ബാങ്കിനെ സമീപിച്ചാല്‍ പതിനായിരം മുതല്‍ അമ്പതിനായിരം വരെയാണ് ഇപ്പോഴും നല്‍കുന്നത്. രോഗത്തിലും പ്രയാസത്തിലും ഉതകുമെന്നു കരുതി പണം കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച അയ്യായിരം പേരുടെ സ്ഥിതി കഷ്ടത്തിലാണ്. തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണമാണ് ഇപ്പോള്‍. നിക്ഷേപകർ അത്യാവശ്യത്തിന് പണം ചോദിച്ചു ചെന്നാല്‍ പതിനായിരം രൂപ നല്‍കി മടക്കി അയക്കുകയാണ്.

അതേസമയം, സിപിഎം ലോക്കൽ കമ്മിറ്റി അംഗവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷന്‍റെ അപ്രതീക്ഷിത അറസ്റ്റിന്‍റെ അങ്കലാപ്പിലാണ് എം കെ കണ്ണനടക്കമുള്ള ആരോപണ വിധേയരായര്‍. ഇ ഡി കേസുകളിൽ അറസ്റ്റ് നിർബന്ധമല്ലെന്നിരിക്കെ തൃശൂരിൽ തേടിച്ചെന്ന് അരവിന്ദാക്ഷനെ പിടികൂടിയതാണ് ഇവരെ ആശങ്കപ്പെടുത്തുന്നത്. രാഷ്ട്രീയ വേട്ടയെന്ന് പറഞ്ഞ് സിപിഎം പ്രതിരോധിക്കുമ്പോഴും ഇനി എന്തുവേണമെന്ന ആശങ്ക സിപിഎം കേന്ദ്രങ്ങളിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button